മുംബൈ: മസാജ് തെറാപ്പിസ്റ്റ് ആക്രമിച്ചുവെന്ന പരാതിയുമായി മുംബൈ വനിത. ആപ് അധിഷ്ഠതമായി മസാജ് നൽകുന്ന കമ്പനിയുടെ സേവനം ബുക്ക് ചെയ്തുവെന്നും എന്നാൽ മസാജ് ചെയ്യാനെത്തിയ യുവതിയുടെ സമീപനത്തിൽ അതൃപ്തിയുണ്ടായതിനെ തുടർന്ന് ബുക്കിങ് റദ്ദാക്കിയപ്പോൾ മർദിച്ചുവെന്നുമാണ് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
46കാരിയായ വനിതയാണ് ആപ് വഴി മസാജ് ബുക്ക് ചെയ്തത്. തോളിനുള്ള ചികിത്സയുടെ ഭാഗമായിട്ടയിരുന്നു മസാജ്. എന്നാൽ, മസാജിനായി എത്തിയ യുവതിയുടെ സമീപനത്തിൽ അതൃപ്തയുണ്ടായതോടെ ഇവർ ബുക്കിങ് റദ്ദാക്കുകയായിരുന്നു. തുടർന്ന് തെറാപ്പിക്കായി എത്തിയ യുവതി മർദിക്കുകയായിരുന്നുവെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്.
മർദനത്തിനിടെ ഇവർ പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും മസാജിനായി എത്തിയ യുവതി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആപിൽ മസാജ് ചെയ്യാനെത്തിയ വനിത നൽകിയ വിവരങ്ങളും ഇവരുടെ യഥാർഥ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.