മോദിയുടെ മെഗാ വീഡിയോ കോൺഫറൻസ്​: ബി.ജെ.പി അനുകൂലികൾ പോലും ലജ്ജിക്കുന്നു- അഖിലേഷ്​ യാദവ്​

ന്യൂഡൽഹി: ഇന്ത്യ- പാക്​ അതിർത്തിയിൽ സംഘർഷം നിലനിൽക്കവെ ബി.​ജെ.പി പ്രവർത്തകരുമായി വീഡിയോ കോൺഫറൻസ്​ നടത്തിയ പ ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. രാജ്യം പ്രത്യേക സാഹചര്യത്തിൽ നിൽക്കവേ ബൂത്ത്​ തല പ്രവർത്തകരുമായി ​സംവദിച്ച്​ അതി​​​െൻറ വലിപ്പത്തിൽ പുളകിതരാകുന്നതിൽ അണികൾക്ക്​ തന്നെ ലജ്ജ തോന്നിയിട്ടുണ്ടാകുമെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മെഗാ വീഡിയോ കോൺഫറൻസിൽ ഒരു കോടി ബി.ജെ.പി വളണ്ടിയർമാരെയും പ്രവർത്തകരെയുമായിരുന്നു മോദി അഭിസംബോധന ചെയ്​ത്​ സംസാരിച്ചത്​. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോൺഫറൻസ്​ എന്ന വിശേഷണത്തോടെ 15,000 കേന്ദ്രങ്ങളിലായിരുന്നു​ ബി.ജെ.പി വിഡിയോ കോൺഫറൻസ്​ സൗകര്യം ഒരുക്കിയിരുന്നത്​.

രാജ്യത്തെ നൂറ്​ കോടി ജനങ്ങൾ രാഷട്രീയം മറന്ന് ഇൗ സുപ്രധാന സാഹചര്യത്തിൽ​ കേന്ദ്ര സർക്കാരിനൊപ്പം നിന്നിട്ടും ബി.ജെ.പി ആയിരത്തോളം ബൂത്ത തല പ്രവർത്തകരുമായി സംവദിച്ചതി​​​െൻറ റെക്കോർഡ്​ മഹിമ പറയാനാണ്​​ ശ്രമിക്കുന്നത്​. ബി.ജെ.പി അനുകൂലികളടക്കം ഇതിൽ അങ്ങേയറ്റം നാണിക്കുന്നുണ്ടാവും. -അഖിലേഷ്​ കുറിച്ചു.

ഹെലികോപ്റ്റർ അപകടത്തിൽ ആറ്​ ധൈര്യശാലികളായ എയർഫോഴ്​സ്​ ഉദ്യോഗസ്ഥരെ നമുക്ക്​ നഷ്​ടമായി. ഒരു പൈലറ്റ്​ ഇപ്പോഴും രാജ്യത്ത്​ തിരിച്ചെത്തിയിട്ടില്ല. രാജ്യം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച്​ അവർക്ക്​ വേണ്ടി പ്രാർഥിക്കുകയാണ്​. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ ഒരു വാക്ക് പോലും​ നമ്മുടെ ഭരണാധികാരിയിൽ നിന്ന്​ പുറത്തുവന്നിട്ടില്ല. ഇൗ നിശബ്​ദത കർണകഠോരമാണ്​. -അഖിലേഷ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Even BJP Supporters Are Ashamed Akhilesh Yadav-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.