യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം നാളെ കശ്മീർ സന്ദർശിക്കും

ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം ചൊവ്വാഴ്ച കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. 28 പേർ അടങ്ങുന്ന സംഘമാണ് കശ്മീരിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി യൂറോപ്യന്‍ സംഘം ന്യൂഡല്‍ഹിയിൽ ചര്‍ച്ച നടത്തി.

തിങ്കളാഴ്‍ച ഉച്ചയോടെയാണ് പ്രതിനിധി സംഘം ന്യൂഡൽഹിയിലെത്തിയത്. ജമ്മു കശ്‍മീരിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് മോദിയും ഡോവലും ഇവരുമായി ചർച്ച നടത്തി.

പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയെയും സൈനിക നടപടികളെയും തുടർന്ന് ജമ്മു കശ്മീർ ചർച്ചാവിഷയമായ സാഹചര്യത്തിലാണ് യൂറോപ്യൻ പ്രതിനിധി സംഘത്തിന്‍റെ സന്ദർശനം.

സന്ദർശനത്തെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സ്വാഗതം ചെയ്തു. ജനങ്ങളുമായും മാധ്യമപ്രവർത്തകരുമായും സംസാരിക്കാൻ ഇവർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കശ്മീരിനും ലോകത്തിനുമിടയില്‍ നിലവിലുള്ള ഇരുമ്പുമറ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഫ്തി ട്വീറ്റിൽ പറഞ്ഞു.

Tags:    
News Summary - European parliamentary panel to visit Kashmir on October 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.