കശ്​മീരിലെത്തിയത് ഇസ്​ലാമോഫോബിയയുള്ള യൂറോപ്യൻ എം.പിമാർ -​ഉവൈസി

​ന്യൂഡ​ൽ​ഹി: കശ്​മീർ സന്ദർശിക്കാൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​ നി​ന്നു​ള്ള 27 അം​ഗ എം.​പി സം​ഘം എത്തിയതിനെ വിമർ ശിച്ച്​ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ കശ്​മീർ താഴ്​വരയിൽ സന്ദർശിക്കുന്നത്​ ഇസ്​ലാമോഫോബിയയുള്ള എം.പിമാരാണെന്ന്​ ഉവൈസി ട്വിറ്ററിലൂടെ ആരോപിച്ചു. ‘തിരിച്ചു പോകൂ, ഇത്തരത്തിൽ തെറ്റുകൾ ചെ യ്യരുത്​. ധർമ്മമെങ്കിലും ഇവിടെ ശേഷിക്ക​ട്ടെ’ എന്നാകും കശ്​മീരിലെ ജനതക്ക്​ ഇസ്‌ലാമിനെ അടച്ചാക്ഷേപിക്കുന്നവര ായ യൂറോപ്യൻ എം.പിമാരോട്​ പറയാനുണ്ടാവുകയെന്നും ഉവൈസി പറഞ്ഞു.

മൂ​ന്നു മാ​സ​മാ​യി നിയന്ത്രണങ്ങളിൽ കഴിയുന്ന കശ്​മീരിലേക്ക്​ ‘സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന’​മെ​ന്ന പേ​രി​ലാണ്​ വി​ദേ​ശ​സം​ഘം എത്തിയിരിക്കുന്നത്​. തീവ്രവലതുപക്ഷ- ഫാ​ഷി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ളി​ൽ​പെ​ട്ട എം.​പി​മാ​രാ​ണ്​ കശ്​മീരിലെത്തിയിരിക്കുന്നത്​. 27 അംഗ സംഘത്തിൽ ആ​റു ഫ്ര​ഞ്ച്​ എം.​പി​മാ​ർ ലീ ​പെ​ന്നി​​​​​​​െൻറ നാ​ഷ​ന​ൽ ഫ്ര​ണ്ടു​കാ​ർ, പോ​ള​ണ്ടി​ൽ നി​ന്നു​ള്ള ആ​റു​പേ​രും ക​ടു​ത്ത വ​ല​തു​പ​ക്ഷ​ക്കാ​ർ, നാ​ലു ബ്രി​ട്ടീ​ഷ്​ എം.​പി​മാ​ർ ബ്ര​ക്​​സി​റ്റ്​ പാ​ർ​ട്ടി​ക്കാ​രും ആണ്​.

യൂറോപ്യൻ എം.പിമാരുടെ കശ്​മീർ സന്ദർശനത്തിനെതിരെ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ഇന്ത്യയിൽ നിന്നുള്ള നേതാക്കൻമാരെയും എം.പിമാരെ വിമാനത്താവളത്തിൽ നിന്നും മടക്കി അയക്കുന്നവർ യൂറോപ്യൻ എം.പിമാരുടെ സന്ദർശനത്തിനും ഇടപെടലിനും അനുമതി നൽകുന്നു. ഇത്​ വളരെ അപൂർവമായ ദേശീയതയാണെന്ന്​ ​കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച്​ ജ​മ്മു-​ക​ശ്​​മീ​ർ വി​ഭ​ജി​ച്ച ശേ​ഷം അ​വി​ട​​ത്തെ സ്​​ഥി​തി​ഗ​തി​ക​ൾ പൊ​തു​വെ മെ​ച്ച​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ല്ലെ​ന്നും കു​ഴ​പ്പ​ങ്ങ​ൾ​ക്കു പി​ന്നി​ൽ പാ​കി​സ്​​താ​നു​ള്ള പ​ങ്ക്​ എ​ത്ര​ത്തോ​ള​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​സ​ന്ദ​ർ​ശ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. എന്നാൽ, മിക്ക നേതാക്കളും ഇപ്പോഴും തടങ്കലിൽ തന്നെയാണ്​.

Tags:    
News Summary - EU MPs who suffer from Islamophobia to visit Kashmir: Owasi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.