Posted On
date_range Updated On
date_range ദിനകരനെതിരെ എൻഫോഴ്സ്മെന്റ് കേസ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചിഹ്ന കൈക്കൂലിയുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി. ദിനകരനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കലിനാണ് കേസെടുത്തത്. ദിനകരനെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസുമായി എൻഫോഴ്സ്മെൻറ് അധികൃതർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നടപടി. ദിനകരന് ഉടൻ സമൻസ് അയക്കും. അതിനിടെ, ദിനകരനെയും മല്ലികാർജുനയെയും മേയ് 15വരെ കോടതി തിഹാർ ജയിലിൽ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.