പാർലമെന്റിലെ ചർച്ചക്കുശേഷം ന്യൂ​ഡ​ൽ​ഹി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി.​ജെ.​പി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പെ​ല്ലെ​റ്റ് ഗ​ണ്ണും ആ​ണി​യ​ടി​ച്ചു​ക​യ​റ്റി​യ ലാ​ത്തി​ക​ളു​മ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നേ​രി​ട്ട​തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ലോ​ക്സ​ഭ ഇ​ള​കി​മ​റി​ഞ്ഞു. അ​മി​ത് ഷാ​യെ​യും ആ​ർ.​എ​സ്.​എ​സി​നെ​യും ക​ട​ന്നാ​​ക്ര​മി​ച്ച രാ​ഹു​ലി​ന്റെ പ്ര​സം​ഗ​ത്തെ ചൊ​ല്ലി മൂ​ന്ന് ത​വ​ണ നി​ർ​ത്തി​വെ​ച്ച ലോ​ക്സ​ഭ, ബ​ഹ​ള​ത്തി​നി​ടെ ശ​ബ്ദ​വോ​ട്ടോ​ടെ ​പൊ​തു​പ​രീ​ക്ഷ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് പി​രി​ഞ്ഞു. അ​മി​ത് ഷാ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ന് മാ​പ്പു​പ​റ​യാ​തെ പ്ര​സം​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​​ല്ലെ​ന്ന് സ​ർ​ക്കാ​റും സ്പീ​ക്ക​റും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ, എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത് വൈ​കീ​ട്ട് വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് രാ​ഹു​ൽ പ​റ​ഞ്ഞു​തീ​ർ​ത്ത​ത്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കെ​തി​രെ നി​ർ​ഭ​യ​രാ​യി തെ​രു​വി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചോ​ർ​ത്ത് അ​ഭി​മാ​ന​മു​ണ്ടെ​ന്നും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും അ​വ​രെ അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് രാ​ഹു​ൽ തു​ട​ങ്ങി​യ​ത്. ത​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളെ പോ​ലെ ആ​ർ.​എ​സ്.​എ​സി​നെ​യും ബി.​ജെ.​പി​യെ​യും ഈ ​വി​ദ്യാ​ർ​ഥി​ക​ൾ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. തു​ട​ർ​ന്ന് മൂ​ന്നു ത​രം ആ​ളു​ക​ളെ കു​റി​ച്ച് രാ​ഹു​ൽ പ​റ​യു​ന്ന​തി​നി​ടെ വി​ഡ്ഢി​ക​ൾ, അ​ന്ധ ഭ​ക്ത​ർ എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ക്കാ​രെ കു​റി​ച്ച് കേ​ട്ട​തും ബി.​ജെ.​പി എം.​പി​മാ​ർ എ​ഴു​​ന്നേ​റ്റ് പ്ര​തി​ഷേ​ധി​ക്കു​ക​യും ‘വി​ഡ്ഢി’ എ​ന്ന വാ​ക്ക് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ആ​രാ​ണ് വി​ഡ്ഢി​ക​ളെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്റെ തി​രി​ച്ച​ടി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ഇ​വി​ടെ വ​ന്നി​രി​ക്കാ​നു​ള്ള ധൈ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ഹു​ൽ ഗാ​ന്ധി അ​മി​ത്ഷാ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ലോ​ക്സ​ഭ​യി​ൽ വ​ന്നി​രി​ക്കാ​നു​ള്ള ധൈ​ര്യ​മി​ല്ല. പേ​ടി​ച്ചു​വി​റ​ച്ചാ​ണ് കാ​റി​ലി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ച​കി​ത​നാ​ണ്. അ​ദ്ദേ​ഹ​ത്തി​​ന്റെ കൈ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ത​മു​​​ണ്ടെ​ന്നും കൂ​ടി രാ​ഹു​ൽ പ​റ​ഞ്ഞ​ത്, സ​ഭ​യെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​ള​ക്കി​മ​റി​ച്ചു. എ​ന്തും പ​റ​ഞ്ഞ് ത​ല​ക്കെ​ട്ടു​ക​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ന്റെ പ​ക​ർ​പ്പ് എ​ടു​ത്ത് സ​ഭ​യെ കാ​ണി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മാ​പ്പു​പ​റ​യാ​തെ രാ​ഹു​ൽ ഗാ​ന്ധി​യെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ​മ​ന്ത്രി റി​ജി​ജു പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി മാ​പ്പു പ​റ​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ ബെ​ഞ്ച് ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റ് പ്ര​തി​ഷേ​ധി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി. തു​ട​ർ​ന്ന് രാ​ഹു​ലി​നെ തു​ട​രാ​ൻ അ​നു​വ​ദി​ക്കാ​തെ ആ​ദ്യം ര​ണ്ടു മ​ണി​വ​രെ​യും വീ​ണ്ടും ചേ​ർ​ന്ന് മൂ​ന്നു​മ​ണി വ​രെ​യും സ​ഭ നി​ർ​ത്തി​വെ​ച്ചു. പി​ന്നീ​ട് ചേ​ർ​ന്ന​പ്പോ​ളും സ്പീ​ക്ക​ർ രാ​ഹു​ലി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

അ​​തോ​ടെ പാ​ർ​ല​മെ​ന്റി​ന് പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ ഈ ​വി​ഷ​യ​ത്തി​ൽ ര​ണ്ടേ​യു​ള്ളൂ കാ​ര്യ​മെ​ന്ന് വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ ഒ​ന്നു​കി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഉ​ത്ത​ര​വി​ട​ണം. അ​ല്ലെ​ങ്കി​ൽ അ​മി​ത് ഷാ ​അ​റി​യാ​തി​രി​ക്ക​ണം. അ​മി​ത് ഷാ ​ഉ​ത്ത​വി​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹം ഇ​തൊ​ന്നു​മ​റി​യി​ല്ലെ​ങ്കി​ൽ ക​ഴി​വു​കെ​ട്ട​യാ​ളാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​ക്ക് പാ​ർ​ല​മെ​ന്റി​ൽ ഇ​ത് പ​റ​യാ​നു​ള്ള അ​വ​കാ​ശം ത​നി​ക്കു​ണ്ടെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യ​ല്ല, പൊ​ലീ​സാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ വെ​ടി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്റെ ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച ഉ​പ​സം​ഹ​രി​ച്ച് പ​റ​ഞ്ഞു. 

Tags:    
News Summary - Rahul Gandhi's attack on Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.