ഇ-20 പെട്രോൾ: പഴയ വാഹനങ്ങളുടെ റബർ ഭാഗങ്ങളും ഗാ​സ്ക​റ്റു​ക​ളും മാറ്റേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: 20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ ഇ-20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ 2016നു​മു​മ്പ് നി​ർ​മി​ച്ച ബി.​എ​സ്-3 വാ​ഹ​ന​ങ്ങ​ളി​ലെ ചി​ല റ​ബ​ർ ഭാ​ഗ​ങ്ങ​ളും ഗാ​സ്ക​റ്റു​ക​ളും മാ​റ്റേ​ണ്ടി​വ​ന്നേ​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യാ​ണ് രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2005 ഏ​പ്രി​ൽ ഒ​ന്നി​ന് നി​ല​വി​ൽ​വ​ന്ന ബി.​എ​സ്-3 മ​ലി​നീ​ക​ര​ണ മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള​തും 2016നു​മു​മ്പ് നി​ർ​മി​ച്ച​തു​മാ​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് പ​തി​വ് സ​ർ​വി​സി​ങ്ങി​നി​ടെ എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഓ​ട്ടോ​മോ​ട്ടി​വ് റി​സ​ർ​ച് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രോ​ളി​യം എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ, ഇ-20 ​ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കാ​റു​ക​ളു​ടെ​യോ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യോ എ​ൻ​ജി​നു​ക​ളി​ൽ പ്ര​ത്യേ​ക മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ തേ​യ്മാ​നം, സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​ങ്ങ​ൾ, ലോ​ഹ-​പ്ലാ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇ-20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ഹ​ന​ത്തി​ന്റെ ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ​ക്കു​റി​ച്ചും മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചു. വാ​ഹ​ന​ത്തി​ന്റെ അ​വ​സ്ഥ, ഓ​ടി​ക്കു​ന്ന രീ​തി, റോ​ഡി​ന്റെ സാ​ഹ​ച​ര്യം, പ​രി​പാ​ല​നം തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​താ​ണ് ഇ​ന്ധ​ന​ക്ഷ​മ​ത​യെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും പ​രി​ശോ​ധ​ന ഏ​ജ​ൻ​സി​ക​ളും വ്യ​ക്ത​മാ​ക്കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.ന്യൂ​ഡ​ൽ​ഹി: 20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ ഇ-20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ 2016നു​മു​മ്പ് നി​ർ​മി​ച്ച ബി.​എ​സ്-3 വാ​ഹ​ന​ങ്ങ​ളി​ലെ ചി​ല റ​ബ​ർ ഭാ​ഗ​ങ്ങ​ളും ഗാ​സ്ക​റ്റു​ക​ളും മാ​റ്റേ​ണ്ടി​വ​ന്നേ​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യാ​ണ് രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2005 ഏ​പ്രി​ൽ ഒ​ന്നി​ന് നി​ല​വി​ൽ​വ​ന്ന ബി.​എ​സ്-3 മ​ലി​നീ​ക​ര​ണ മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള​തും 2016നു​മു​മ്പ് നി​ർ​മി​ച്ച​തു​മാ​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് പ​തി​വ് സ​ർ​വി​സി​ങ്ങി​നി​ടെ എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഓ​ട്ടോ​മോ​ട്ടി​വ് റി​സ​ർ​ച് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രോ​ളി​യം എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ, ഇ-20 ​ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കാ​റു​ക​ളു​ടെ​യോ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യോ എ​ൻ​ജി​നു​ക​ളി​ൽ പ്ര​ത്യേ​ക മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ തേ​യ്മാ​നം, സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​ങ്ങ​ൾ, ലോ​ഹ-​പ്ലാ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇ-20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ഹ​ന​ത്തി​ന്റെ ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ​ക്കു​റി​ച്ചും മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചു. വാ​ഹ​ന​ത്തി​ന്റെ അ​വ​സ്ഥ, ഓ​ടി​ക്കു​ന്ന രീ​തി, റോ​ഡി​ന്റെ സാ​ഹ​ച​ര്യം, പ​രി​പാ​ല​നം തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​താ​ണ് ഇ​ന്ധ​ന​ക്ഷ​മ​ത​യെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും പ​രി​ശോ​ധ​ന ഏ​ജ​ൻ​സി​ക​ളും വ്യ​ക്ത​മാ​ക്കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - ഇ-20 പെട്രോൾ: പഴയ വാഹനങ്ങളുടെ റബർ ഭാഗങ്ങളും ഗാ​സ്ക​റ്റു​ക​ളും മാറ്റേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.