വൈകിയാൽ രജിസ്ട്രേഷൻ സങ്കീർണം; ജനന-മരണ രജിസ്ട്രേഷൻ നിയമഭേദഗതി ബിൽ ലോക്സഭയിൽ

ന്യൂ​ഡ​ൽ​ഹി: ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ത്തി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഭേ​ദ​ഗ​തി ബി​ൽ ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ് ആ​ണ് ‘ദി ​ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫ് ബ​ർ​ത്ത്സ് ആ​ൻ​ഡ് ഡെ​ത്ത്സ് (അ​മെ​ൻ​ഡ്മെ​ന്റ്) ബി​ൽ-2026 അ​വ​ത​രി​പ്പി​ച്ച​ത്. 1969ലെ ​ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ത്തി​ലെ വ​കു​പ്പ് 13(3)ൽ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​താ​ണ് പു​തി​യ ഭേ​ദ​ഗ​തി. വൈ​കി​യു​ള്ള ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കും. പു​തി​യ നി​യ​മ​പ്ര​കാ​രം ജ​ന​നം, മ​ര​ണം ഒ​രു വ​ർ​ഷ​ത്തി​നും ര​ണ്ടു​വ​ർ​ഷ​ത്തി​നു​മി​ട​യി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തെ​ങ്കി​ൽ വി​വ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത ജി​ല്ല മ​ജി​സ്ട്രേ​റ്റ് നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണം. ര​ണ്ടു​വ​ർ​ഷ​ത്തി​നു ശേ​ഷ​മു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്ക് ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്റെ പ​രി​ശോ​ധ​ന​യും ഉ​ത്ത​ര​വും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് ജ​ന​ന​മോ മ​ര​ണ​മോ ഉ​ണ്ടാ​യാ​ൽ 21 ദി​വ​സ​ത്തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. 30 ദി​വ​സ​ത്തി​നും ഒ​രു വ​ർ​ഷ​ത്തി​നു​മി​ട​യി​ലാ​ണെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ജി​ല്ല ര​ജി​സ്ട്രാ​റു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി വേ​ണം. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഏ​തു ര​ജി​സ്ട്രേ​ഷ​നും ജി​ല്ല/​സ​ബ്-​ഡി​വി​ഷ​ന​ൽ മാ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വ് മാ​ത്രം മ​തി​യാ​യി​രു​ന്നു.

ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ ഡേ​റ്റാ​ബേ​സ് സൃ​ഷ്ടി​ക്കാ​നു​ള്ള നി​യ​മ ഭേ​ദ​ഗ​തി 2023 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ലാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ ജ​നി​ക്കു​ന്ന​വ​രു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന അ​ടി​സ്ഥാ​ന രേ​ഖ​യാ​യി ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​റു​ക​യു​ണ്ടാ​യി.

Tags:    
News Summary - വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ ഇനി കൂടുതൽ സങ്കീർണം; പുതിയ ഭേദഗതി ബിൽ ലോ​ക്‌​സ​ഭ​യി​ൽ അവതരിപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.