രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കണം; അച്ചടക്കം ലംഘിച്ച എം.എൽ.എമാർക്കെതിരെ നടപടിയും വേണം -ഖാർഗെയോട് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇടപെടണമെന്ന് സച്ചിൻ പൈലറ്റ്. അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കി, തന്നെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയുടെ തീരുമാനം ലംഘിച്ച എം.എൽ.എമാർക്കെതിരെ നടപടി വേണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് അശോക് ഗെഹ്‌ലോട്ട് മത്സരിക്കുകയും പകരം രാജസ്ഥാൻ മുഖ്യമന്ത്രിയായി പൈലറ്റിനെ തെരഞ്ഞെടുക്കാനിരുന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഗെഹ്‌ലോട്ടിന്‍റെ വിശ്വസ്തരായ 82 എം.എൽ.എമാർ സ്പീക്കർക്ക് മുന്നിൽ രാജി ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. പിന്നീട് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് മത്സരിക്കാനില്ല മുഖ്യമന്ത്രി സ്ഥാനം മതിയെന്ന് ഗെഹ്‌ലോട്ട് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.

കോൺഗ്രസ് പഴയ പാർട്ടിയാണ്. അച്ചടക്ക ലംഘനം നടത്തിയ എം.എൽ.എമാർക്കെതിരെ നടപടി എടുക്കണമെന്നാണ് പുതിയ പ്രസിഡന്റിനോട് ആവശ്യപ്പെടുന്നത്-പൈലറ്റ് വ്യക്തമാക്കി.

Tags:    
News Summary - End Indecision In Rajasthan -Sachin Pilot To New Congress President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.