ലഖ്നോ: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഉത്തർപ്രദേശിൽ 6126 ഏറ്റുമുട്ടലുകളിലായി 122 ‘കുറ്റവാളികൾ’ കൊല്ലപ്പെട്ടതായി പൊലീസ്. ഈ കാലയളവിൽ 13 പൊലീസ് ഉദ്യോഗസ്ഥരും മരിച്ചുവെന്ന് യു.പി എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു. 2017 മാർച്ച് 20 മുതൽ 2020 ജൂലൈ 10 വരെയുള്ള കണക്കാണിത്. സേനനീക്കങ്ങളിൽ 13,361 പേർ അറസ്റ്റിലായി.
പൊലീസ് നടപടിക്കിടെ 2296 കുറ്റവാളികൾക്കും 909 പൊലീസുകാർക്കും പരിക്കേറ്റു. കാൺപുരിൽ ഗുണ്ടാതലവൻ വികാസ് ദുബെയെ പിടികൂടാനുള്ള ശ്രമത്തിനിടെ എട്ടു പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ 21 പേരിൽ ആറു പേർ കൊല്ലപ്പെട്ടു. നാലുപേർ അറസ്റ്റിലുമായി. ബാക്കിയുള്ള 11 പേർക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ തോത് കുറവാണെന്നും എ.ഡി.ജി.പി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.