ഡൽഹിയിൽ പൊലീസും ക്രിമിനൽ സംഘവും ഏറ്റമുട്ടി; ഒരാൾക്ക്​ പരിക്ക്​

ന്യൂഡൽഹി: ഇന്ന്​ പുലർച്ചെ ഡൽഹിയിലെ സരായ്​ കാലെ ഖാൻ മേഖലയിൽ പൊലീസും ക്രിമിനൽ സംഘവും തമ്മിലുള്ള ഏറ്റമുട്ടലിൽ ഒരാൾക്ക്​ ​െവടിയേറ്റു.  പൊലീസും ‘നീരജ്​ ബഞ്ച’ ഗ്യാങ്ങും തമ്മിലുള്ള ഏറ്റുമുട്ടലിൽ ​ഗ്യാങ്ങിലെ കുപ്രസിദ്ധ കുറ്റവാളിയായ സദ്ദാം ഹുസൈനാണ്​ പരിക്കേറ്റത്​. ഇയാൾ പ്രദേശത്തുണ്ടെന്ന രഹസ്യ വിവരത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ പൊലീസ്​ സ്​ഥലത്തെത്തിയത്​. പുലർച്ചെ അഞ്ചുമണിയോടെയാണ്​  ഏറ്റമുട്ടൽ നടന്നത്​. 

ഏറ്റമുട്ടലിൽ സദ്ദാം ഹുസൈ​​​െൻറ കാലിന്​ വെടിയേറ്റു. ​ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ഹുസൈനെതിരെ ഒരു ഡസനിൽപരം ക്രിമിനൽ കേസുകളുണ്ട്​. കൂടാതെ ഇയാൾ അഞ്ചു വർഷം തടവു ശിക്ഷയും അനുഭവിച്ചിരുന്നു. 

Tags:    
News Summary - Encounter breaks out in Delhi, criminal injured - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.