വ്യവസായിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി ജീവനക്കാരുടെ ബ്ലാക്ക്​മെയിൽ; ആവശ്യപ്പെട്ടത്​ 25 ലക്ഷം, മൂന്നുപേർ അറസ്​റ്റിൽ

ലഖ്​നൗ: ഒളികാമറ വെച്ച്​ വ്യവസായിയെ ബ്ലാക്​മെയിൽ ചെയ്​തതിന്​ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്നുപേർ അറസ്റ്റിൽ. വിവാഹേതര ബന്ധത്തി​െൻറ വീഡിയോകൾ പകർത്തി അവ ഉപയോഗിച്ച്​ വ്യവസായിയെ ബ്ലാക്ക്​മെയിൽ ചെയ്യുകയും ദൃശ്യങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ 25 ലക്ഷം രൂപ ആവ​ശ്യപ്പെടുകയുമായിരുന്നു. ഫാക്​ടറി ഉടമയായ പരാതിക്കാര​െൻറ കീഴിൽ ജോലി ചെയ്യുന്നവർ തന്നെയാണ് അദ്ദേഹത്തി​െൻറ​​ ഒാഫീസിനുള്ളിൽ ഒളികാമറ സ്ഥാപിച്ച്​ ദൃശ്യങ്ങൾ പകർത്തിയത്​. ജീവനക്കാരായ അപർണ ത്യാഗി, അങ്കിത്​, അരുൺ ഘോഷ്​ എന്നിവരാണ്​ പിടിയിലായത്​.

ഗാസിയാബാദിലെ ഹിൻഡോൺ വിഹാർ പ്രദേശത്തുള്ള വ്യവസായിയുടെ ഒാഫീസ്​ ക്യാബിന്​ സമീപം കാമറ സ്ഥാപിച്ച പ്രതികൾ യുവതിക്കൊപ്പമുള്ള അയാളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പ്രതികളിലൊരാൾ വ്യവസായിയോട്​ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ്​ സംഭവം പുറത്താവുന്നത്​. ഒടുവിൽ 10 ലക്ഷം രൂപ തവണകളായി നൽകാമെന്ന്​ സമ്മതിച്ച വ്യവസായി തൊട്ടുപിന്നാലെ പൊലീസിൽ പരാതി നൽകി. ​സംഭവവുമായി ബന്ധപ്പെട്ട്​ പൊലീസ്​ പിന്നീട്​ മൂന്നുപേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

ഒരു ടിവി ഷോയിൽ നിന്ന്​ പ്രചോദനമുൾകൊണ്ടാണ്​​​ ബ്ലാക്ക്​മെയിൽ പദ്ധതി ആസൂത്രണം ചെയ്​തതെന്ന്​ പ്രതികൾ പൊലീസിനോട്​ പറഞ്ഞു. ഫാക്​ടറി ഉടമയെ ഭയപ്പെടുത്താനായി പത്രത്തിൽ വായിച്ച ഒരു ഗാങ്​സ്റ്ററുടെ പേരും പ്രതികൾ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ശമ്പളം കൃത്യമായി ലഭിക്കാതെ വന്നതോടെയാണ്​ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്​തതെന്നും ജീവനക്കാർ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. 

Tags:    
News Summary - Employees blackmail factory owner with affairs videos after putting spy camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.