ബംഗാളി എഴുത്തുകാരൻ ബുദ്ധദേവ് ഗുഹ അന്തരിച്ചു

കൊൽക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരൻ ബുദ്ധദേവ് ഗുഹ അന്തരിച്ചു. 85 വയസ്സായിരുന്നു. കോവിഡാനന്തര പ്രശ്​നങ്ങളെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗുഹ​ ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചത്​.

1936 ജൂൺ 29 ന് കൊൽക്കത്തയിലാണ്​ ജനിച്ചത്​. അദ്ദേഹത്തിന്‍റെ നോവലുകളും ചെറുകഥകളും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.'മധുകരി', 'കോലർ കച്ചേ' പോലുള്ള നിരവധി ശ്രദ്ധേയമായ കൃതികളുടെ രചയിതാവാണ്​ ഗുഹ. കുട്ടികൾക്ക്​ വേണ്ടി രചിച്ച പുസ്​തകങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

Tags:    
News Summary - Eminent Bengali writer Buddhadeb Guha is no more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.