എ.സി കോച്ചിലെ എമർജൻസി വിൻഡോ തകർന്നു വീണു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡൽഹി: കുംഭമേള നടക്കുന്ന പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിൽനിന്നും ഡൽഹിയിലേക്ക് പോയ ട്രെയിനിലെ എ.സി. കോച്ചിൽ എമർജൻസി വിൻഡോ തകർന്നു. ചില്ലുപാളി തകർന്നുവീണപ്പോൾ സമീപത്തുണ്ടായിരുന്ന യാത്രക്കാർ തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ഇന്നലെ 12561 സ്വതന്ത്രതാ സേനാനി എക്സ്പ്രസിലെ ബി1 കോച്ചിലായിരുന്നു സംഭവം. ഒടുവിൽ രണ്ടുമണിക്കൂറിന് ശേഷം കാൺപൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തകരാർ പരിഹരിച്ചത്.

ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യാത്രക്കാർ റെയിൽവേക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവം ഇന്ത്യൻ റെയിൽവേ നടത്തുന്ന അറ്റകുറ്റപ്പണികളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

Tags:    
News Summary - Emergency Window Comes Off In AC Coach Of Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.