തെലുങ്ക്​ കവി വരവരറാവു പൊലീസ്​ കസ്​റ്റഡി​യിൽ

പൂണെ: തെലുങ്കു കവി വരവരറാവുവിനെ പൂണെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ചാണ്​ അദ്ദേഹത്തെ കസ്​റ്റഡിയിലെടുത്തത്​. അദ്ദേഹത്തി​​​​െൻറ വീട്ടുതടങ്കലിൽ കാലാവധി കഴിഞ്ഞയുടെനെയാണ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

വരവരറാവുവി​​​​െൻറ വീടുതടങ്കൽ കാലാവധി നവംബർ 15ന്​ അവസാനിച്ചതായി പൂണെ ജോയിൻറ്​ കമീഷണർ ശിവാജി ബോദ്​കെ അറിയിച്ചു. നവംബർ 15 വരെ റാവുവി​​​​െൻറ വീടുതടങ്കൽ കാലാവധി ഹൈദരാബാദ്​ ഹൈകോടതി നീട്ടിയിരുന്നു. ഇലഗർ പരിഷദ്​ കേസുമായി ബന്ധപ്പെട്ടാണ്​ കസ്​റ്റഡിയിലെടുത്തത്​.

ആഗസ്​റ്റ്​ 28ന്​ നടത്തിയ റെയ്​ഡിന്​ ശേഷമാണ്​ വരവരറാവു, ഗോൺസാൽവ്​സ്​, ഭരദ്വാജ്​, ഗൗതം നൗലേഖ എന്നിവരെ ​പൂണെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു​. ഭീമകോറേഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്​റ്റ്​. ലഗർ പരിഷദ്​ കേസിൽ ഇവർക്കെതിരെ നവംബർ 15ന്​ കുറ്റപത്രം പൊലീസ്​ സമർപ്പിച്ചിരുന്നു.

Tags:    
News Summary - Elgar Parishad case: Maoists plotting to kill PM Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.