മീൻ വലയിൽ കുടുങ്ങിയത്​ ആന; എട്ടുമണിക്കൂർ പ്രയത്​നിച്ച്​ രക്ഷപ്പെടുത്തൽ

മൈസൂർ: മൈസൂർ ജില്ലയിലെ എച്ച്​.ഡി കോ​ട്ടെ താലൂക്കിലെ ജലാശയത്തിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയത്​ ആന. ഒടുവിൽ എട്ടുമണിക്കൂർ നീണ്ട പ്രയത്​നത്തിലൂടെ വനപാലകരും ഫയർ ഫോഴ്​സ്​ ഉദ്യോഗസ്​ഥരും ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു.

എച്ച്​.ഡി കോ​ട്ടെയിലെ നുഗു ജലാശയത്തിൽ ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം. രാവിലെ ആറുമണിയോടെയാണ്​ ആന വലയിൽ കുടുങ്ങിയ വിവരം പ്രദേശവാസികളുടെ ​​ശ്രദ്ധയിൽപ്പെടുന്നത്​. അവർ വിവരമറിയിച്ചതനുസരിച്ച്​ ഫോറസ്റ്റ്​ ഉദ്യോഗസ്​ഥർ ഉടൻ സ്​ഥലത്തെത്തി. എന്നാൽ, എപ്പോളാണ്​ ആന വലയിൽ കുടുങ്ങിയതെന്ന വിവരം നാട്ടുകാർക്കും അറിയില്ലായിരുന്നു.


തുടർന്ന്​ ആനയെ രക്ഷിക്കാനുള്ള ശ്രമത്തിലായി വനപാലകരും നാട്ടുകാരും. ആന കുടുങ്ങിയിരിക്കുന്ന വലയിൽ ഹൂക്കുകൾ പിടിപ്പിച്ച്​ വലിച്ചുമാറ്റി രക്ഷപ്പെടുത്താനായിരുന്നു വനപാലകരുടെ ശ്രമം. എന്നാൽ, ബോട്ട്​ അടുക്കു​േമ്പാ​ളെല്ലാം ആന ഭയന്ന്​ വെള്ളം ഇളക്കുന്നതിനാൽ അത്​ ബുദ്ധിമുട്ടായി. ഒടുവിൽ, ഫയർ ഫോഴ്​സുകാരെത്തിയാണ്​ വലയിൽ ഹൂക്ക്​ ഘടിപ്പിച്ച്​ വലിച്ചുമാറ്റിയത്​.

ഉച്ചകഴിഞ്ഞ്​ രണ്ടരയോടെ ആനയെ രക്ഷിച്ച്​ സമീപത്തെ കാട്ടിലേക്ക്​ അയക്കാൻ കഴിഞ്ഞു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്ന ഈ പ്രദേശത്ത്​ മീൻ പിടിക്കാനുള്ള വലകൾ എങ്ങിനെ വന്നുവെന്ന്​ അന്വേഷിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.