Posted On
date_range Updated On
date_range 37 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് മാർച്ച് 16ന്
ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിലിൽ ഒഴിവുവരുന്ന സീറ്റുകളിലേക്ക് മാർച്ച് 16ന് വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. അന്ന് വൈകീട്ട് അഞ്ചിനാണ് വോട്ടെണ്ണൽ. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് അഞ്ചാണ്. സൂക്ഷ്മപരിശോധന മാർച്ച് ആറിന് നടക്കും. ഒമ്പതുവരെ പത്രിക പിൻവലിക്കാം. മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് സീറ്റുകൾ ഒഴിവുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.