തെരഞ്ഞെടുപ്പ്​ കമീഷണർ അശോക്​ ലവാസ രാജിവെച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമീഷണർ അശോക്​ ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്​മെൻറ്​ ബാങ്കി​െൻറ (എ.ഡി.ബി) വൈസ്​ പ്രസിഡൻറായി ചുമതലയേൽക്കുന്നതിനെ തുടർന്നാണ്​ രാജി. സെപ്​റ്റംബറിൽ അശോക്​ ലവാസ എ.ഡി.ബി വൈസ്​ പ്രസിഡൻറായി സ്​ഥാനമേൽക്കും.

മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണറായ സുനിൽ അറോറ 2021ൽ വിരമിക്കു​ന്നതോടെ ആ പദവി​യി​െലത്തേണ്ടത്​​ ​അശോക്​ ലവാസയായിരുന്നു. കാലാവധി കഴിയുംമുമ്പ്​ തെരഞ്ഞെടുപ്പ്​ കമീഷണർ പദവി രാജിവെക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്​ അശോക്​ ലവാസ. കഴിഞ്ഞ ആഴ്​ചയാണ്​ അശോകി​നെ എ.ഡി.ബി വൈസ്​ പ്രസിഡൻറായി നിയമിക്കുന്നുവെന്ന പ്രഖ്യാപനം വരുന്നത്​. ആഗസ്​റ്റ്​ 31ന്​ ദിവാകർ ഗുപ്​തയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നായിരുന്നു പ്രഖ്യാപനം.

2019ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്​ ഷാക്കുമെതിരെ പെരുമാറ്റ ചട്ട ലംഘന ആരോപണങ്ങളിൽ ​അശോക്​ ലവാസ നിലപാടുകൾ സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ ലംഘനം നടത്തിയെന്ന പരാതികളിൽ പ്രധാനമന്ത്രിക്ക്​ ക്ലീൻ ചിറ്റ്​ നൽകിയതിൽ അശോക്​ ലവാസ വിയോജിപ്പ്​ രേഖ​െപ്പടുത്തിയതിനെ തുടർന്ന്​ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്​തിരുന്നു.   

Tags:    
News Summary - Election Commissioner Ashok Lavasa resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.