തമിഴ്നാട്ടിൽ എടപ്പാടി പ്രതിപക്ഷ നേതാവ്; ഡി.എം.കെയിലെ അപ്പാവു സ്പീക്കറാവും
ചെൈന്ന: തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി അണ്ണാ ഡി.എം.കെ ജോ. കോഒാഡിനേറ്ററും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയെ (ഇ.പി.എസ്) തെരഞ്ഞെടുത്തു. ചെന്നൈ റോയപേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ചേർന്ന പാർട്ടി നിയമസഭ കക്ഷി യോഗത്തിൽ െഎകകണ്ഠ്യേനയാണ് തീരുമാനം.
വെള്ളിയാഴ്ച ചേർന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിനുവേണ്ടി പാർട്ടി േകാഒാഡിനേറ്റർ ഒ. പന്നീർശെൽവം (ഒ.പി.എസ്) അവകാശവാദമുന്നയിച്ചത് കടുത്ത വാഗ്വാദത്തിന് കാരണമായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം ഇ.പി.എസിന് വിട്ടുകൊടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒ.പി.എസിനെ ഉപദേശിച്ചതായാണ് വിവരം.
66 അണ്ണാ ഡി.എം.കെ എം.എൽ.എമാരിൽ 61 പേരുടെയും പിന്തുണ ഇ.പി.എസിനാണ്. യോഗം കഴിഞ്ഞയുടൻ ഒ.പി.എസ് അതൃപ്തിയോടെ സ്ഥലംവിട്ടു. 234 അംഗ നിയമസഭയിൽ പാട്ടാളി മക്കൾ കക്ഷിയുടെ അഞ്ചും ബി.ജെ.പിയുടെ നാലും അംഗങ്ങളുൾപ്പെടെ പ്രതിപക്ഷനിരയിൽ മൊത്തം 75 പേരാണുള്ളത്.
അതിനിടെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ പിച്ചാണ്ടി എം.എൽ.എ താൽക്കാലിക സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയുടെ സ്പീക്കറായി ഡി.എം.കെയിലെ അപ്പാവുവിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പിച്ചാണ്ടിയാവും െഡപ്യൂട്ടി സ്പീക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.