ലഖ്നോ: കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്താർ അൻസാരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രയാഗ് രാജ് യൂനിറ്റ് കസ്റ്റഡിയിലെടുത്തു. ബന്ദാ ജയിലിൽ കഴിയുന്ന അൻസാരിക്കെതിരെ കേസിൽ പ്രാദേശിക കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 59കാരനായ അൻസാരിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. അതിനു ശേഷം അദ്ദേഹം ഇ.ഡി കസ്റ്റഡിയിൽ തന്നെ തുടരും.
2021ലാണ് അൻസാരിക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്. ബന്ദ ജയിലിൽ വെച്ച് നേരത്തേ അദ്ദേഹത്തിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ അൻസാരിയുടെ മകനും എം.എൽ.എയുമായ അബ്ബാസ് അൻസാരിശയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
മുഖ്താർ അബ്ബാസിയുടെ ഭാര്യ അഷ്ഫാൻ അൻസാരിക്കെതിരെയും ഇ.ഡി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും കൂടാതെ യു.പിയിൽ നിരവധി കേസുകൾ അൻസാരിയുടെ പേരിലുണ്ട്. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ വിചാരണ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.