വ​നി​താ സം​വ​ര​ണ മൂ​ടു​പ​ട​മി​ട്ട മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ ചാണക്യ തന്ത്രമോ സെൽഫ് ഗോളോ?

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്റെ മൂ​ന്നാം പാ​ദം പ്ര​ത്യേ​ക​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത് വ​നി​താ സം​വ​ര​ണ​ത്തി​ന്റെ മ​റ​വി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ നീ​ക്കം ചാ​ണ​ക്യ ത​ന്ത്ര​മോ അ​തോ സെ​ൽ​ഫ് ഗോ​​ളോ? ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ബി.​ജെ.​പി​യു​ടെ വ​നി​താ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും കൊ​ണ്ടു​വ​ന്ന് പാ​ർ​ല​മെ​ന്റി​ന്റെ സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ലി​രു​ത്തി വി​വാ​ദ ബി​ൽ വ​ലി​യ ആ​ഘോ​ഷ​മാ​ക്കു​ക​യാ​യി​രു​ന്നു ബി.​ജെ.​പി. ഖ​ജ​നാ​വി​ൽ​നി​ന്ന് ​കോ​ടി​ക​ൾ ചെ​ല​വി​ട്ട് പാ​ർ​ല​മെ​ന്റ് വി​ളി​ച്ചു​ചേ​ർ​ത്ത​തി​ന് പു​റ​മെ പാ​ർ​ട്ടി എ​ന്ന നി​ല​ക്ക് ഈ ​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ‘വ​നി​താ ബി​ൽ’ പ്ര​ചാ​ര​ണ​ത്തി​നാ​യി ബി.​ജെ.​പി ചെ​ല​വി​ട്ട കോ​ടി​ക​ൾ​കൂ​ടി കാ​ണു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ജ​യി​ക്കാ​ൻ വ​ന്ന് സെ​ൽ​ഫ് ഗോ​ള​ടി​ച്ച് തോ​റ്റ​താ​ണോ തോ​ൽ​ക്കാ​നാ​യി വ​ന്ന് അ​ത് വി​ഷ​യ​മാ​ക്കി പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​ണോ എ​ന്ന ചോ​ദ്യ​മു​യ​രു​ന്ന​ത്.

2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ്വ​ന്തം നി​ല​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യ മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ പ്ര​തി​ച്ഛാ​യ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ വീ​ണ്ടും മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​സ്.​ഐ.​ആ​ർ ന​ട​പ്പാ​ക്കി മ​ണ്ഡ​ല പു​ന​​ർ​നി​ർ​ണ​യ​ത്തി​ന് കൂ​ടി വ​ഴി​യൊ​രു​ക്കു​ന്ന​ത്. ബി​ൽ പാ​സാ​ക്കി​യാ​ൽ അ​സ​മി​ൽ ചെ​യ്ത​തു​പോ​ലെ ത​ങ്ങ​ൾ ഇ​ച്ഛി​ക്കു​ന്ന ത​ര​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി 2029ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​നാ​യാ​സം ജ​യി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു ബി.​ജെ.​പി. 2023ലെ ​വ​നി​താ ബി​ൽ പാ​സാ​ക്കാ​ൻ പ്ര​തി​പ​ക്ഷം നി​ർ​ബ​ന്ധി​ത​മാ​യ​പോ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ലെ​യ​ും ത​മി​​ഴ്നാ​ട്ടി​ലെ​യും നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പും ബി​ല്ലി​ന് അ​നു​കു​ല​മാ​യി കൈ​പൊ​ക്കാ​ൻ പ്ര​തി​പ​ക്ഷം നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നാ​യി​രു​ന്നു മോ​ദി​യും അ​മി​ത് ഷാ​യും ക​ണ​ക്കു​കൂ​ട്ടി​യ​ത്. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷം കാ​ണി​ച്ച ഐ​ക്യ​ബോ​ധ​ത്തി​ന്റെ കെ​ട്ടു​റ​പ്പി​ൽ ത​ട്ടി ആ ​പ്ര​തീ​ക്ഷ ആ​ദ്യ​ദി​വ​സം​ത​ന്നെ ത​ക​ർ​ന്നു. അ​തോ​ടെ 50 ശ​ത​മാ​നം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മ​ണ്ഡ​ല വ​ർ​ധ​ന അ​നു​വ​ദി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി സ​ർ​ക്കാ​ർ വി​ല​പേ​ശി. ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ക്കാ​മെ​ങ്കി​ലും ബി​ല്ലി​ല്ലാ​ത്ത വാ​ഗ്ദാ​നം വി​ശ്വ​സി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​പ​ക്ഷം ഇ​തും ത​ള്ളി.

അ​ങ്ങ​നെ​യാ​ണ് 16ന് ​രാ​ത്രി 10.55ന് ​അ​വ​സാ​ന ഭീ​ഷ​ണി​യാ​യി 2023ലെ ​വ​നി​താ സം​വ​ര​ണ ബി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ വി​ജ്ഞാ​പ​ന​മി​റ​ക്ക​ു​ന്ന​ത്. അ​തു​പ്ര​കാ​രം 2027 സെ​ൻ​സ​സ് നോ​ക്കി 2031ൽ ​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി​യാ​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ന​ഷ്ട​മാ​കും എ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. അ​തി​ന് 2029ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യ​ണ​മ​ല്ലോ എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി​പ​ക്ഷം ആ ​ഭീ​ഷ​ണി​ക്കും വ​ഴ​ങ്ങാ​തി​രു​ന്ന​താ​ണ് സ​ർ​ക്കാ​റി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​ത്.

ആ ​വീ​ഴ്ച വി​ദ്യ​യാ​ക്കു​ന്ന​തി​നാ​ണ് ബി.​ജെ.​പി നേ​താ​ക്ക​ൾ വേ​ദി​ക​ളി​ലും അ​ണി​ക​ൾ തെ​രു​വി​ലു​മി​റ​ങ്ങി വ​ലി​യ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. ഇ​തി​ലൂ​ടെ ഇ​പ്പോ​ഴ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ല​ും 2027ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​നി​താ​വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കാ​ൻ ബി.​ജെ.​പി​ക്കാ​വു​മെ​ന്നാ​ണ് ന്യാ​യം. എ​ന്നാ​ൽ 41 ശ​ത​മാ​നം വ​നി​ത​ക​ളെ മ​മ​താ ബാ​ന​ർ​ജി ലോ​ക്സ​ഭ​യി​ലെ​ത്തി​ച്ച ബം​ഗാ​ളി​ൽ ഇ​ത് വി​ല​പ്പോ​വി​ല്ല. ത​മി​ഴ്നാ​ട്ടി​ലാ​ക​ട്ടെ കേ​ര​ള​ത്തി​ൽ എ​ഫ്.​സി.​ആ​ർ.​എ പോ​ലെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സെ​ൽ​ഫ് ഗോ​ളാ​യി മാ​റു​ക​യും ചെ​യ്യും.

Tags:    
News Summary - Is the women's reservation-related Mandal Re-election Bill a Chanakya tactic or a self-goal?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.