അരവിന്ദ് കെജ്‌രിവാൾ

മദ്യനയക്കേസ്: കെജ്‌രിവാളിന് എട്ടാമതും സമൻസയച്ച് ഇ.ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മാർച്ച് നാലിന് ഹാജരാകണമെന്നാണ് നിർദേശം. ഇ.ഡി ഏഴാം തവണ അയച്ച സമൻസും കെജ്‌രിവാൾ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു മദ്യനയക്കേസിൽ കെജ്‌രിവാളിനോട് ആദ്യമായി ചോദ്യം ചെയ്യലിനെത്താൻ നിർദേശിച്ചത്. എന്നാൽ സമൻസുകൾ നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും അദ്ദേഹം ഇ.ഡിയോട് ആവശ്യപ്പെടുകയായിരുന്നു. കോടതി ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് പോകാൻ താൻ തയ്യാറാണെന്നും ഇൻഡ്യയുമായുളള സഖ്യം പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണ് സമൻസുകളെന്നും കെജ്‌രിവാൾ പറഞ്ഞു.

സമൻസ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതിയിൽ ഇ.ഡി കെജ്‌രിവാളിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 16ന് നേരിട്ട് ഹാജരാകാൻ ഡൽഹി കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - ED sends 8th summons to Arvind kejriwal on Delhi excise policy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.