എഫ്.സി.ആർ.എ ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന്; ക്രിസ്ത്യൻ പാസ്റ്ററുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

ന്യൂ​ഡ​ൽ​ഹി: ഫോ​റി​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ റ​ഗു​ലേ​ഷ​ൻ ആ​ക്ട് (എ​ഫ്.​സി.​ആ​ർ.​എ) ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ മ​ത​പ​രി​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന കേ​സി​ൽ രാ​ജ​സ്ഥാ​നി​ലെ പാ​സ്റ്റ​റു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) പ​രി​ശോ​ധ​ന ന​ട​ത്തി.

ജ​യ്പു​രി​ലെ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്റ് ആ​ക്ട് (ഫെ​മ) പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​ഫ്.​സി.​ആ​ർ.​എ അ​നു​മ​തി​യി​ല്ലാ​തെ ല​ഭി​ച്ച ര​ണ്ട് കോ​ടി രൂ​പ​യി​ല​ധി​കം വി​ദേ​ശ സം​ഭാ​വ​ന​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പാ​സ്റ്റ​ർ ര​വി മോ​ഹ​ൻ പ​ഹാ​ദി​യ​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു റെ​യ്ഡ്.

പ​ഹാ​ദി​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി തോ​മ​സ് യൂ​ജി​ൻ ലി​ഞ്ചി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​പ​ണം ജ​യ്പു​രി​ലെ എ​സ്‌.​സി വാ​ൽ​മീ​കി വി​ഭാ​ഗ​ങ്ങ​ൾ​ക്കും തെ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ എ​സ്‌.​ടി ഭി​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ത​പ​രി​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് കേ​സ്. പ​ഹാ​ദി​യ​യും ഭാ​ര്യ ഗു​ഞ്ജ​ൻ ശ​ർ​മ​യും ചേ​ർ​ന്ന് 2.34 കോ​ടി രൂ​പ വി​ദേ​ശ​ത്തു​നി​ന്ന് സ്വീ​ക​രി​ച്ച​താ​യി ഇ.​ഡി ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - ED raids Rajasthan-based pastor who got non-FCRA foreign funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.