24 ജീവനക്കാരുമായി ഒഡീഷയിൽ നിന്ന് പോയ ചരക്കു കപ്പൽ ബംഗാൾ ഉൾക്കടലിൽ മുങ്ങി

ഭുവനേശ്വർ: 24 ജീവനക്കാരുമായി ഒഡീഷയിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പൽ ബംഗാൾ ഉൾക്കടലിൽ മുങ്ങി. പാനമ പതാകയുള്ള ‘ഓഷ്യൻ വിന്നർ’ എന്ന കപ്പലാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്.

225 മീറ്റർ നീളമുള്ള കപ്പൽ ഒഡീഷ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെയായിരിക്കെയാണ് അവസാനമായി ആശയവിനിമയം നഷ്ടപ്പെട്ടതെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഒഡീഷയിൽനിന്ന് ഇരുമ്പ് കയറ്റി സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു കപ്പൽ. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരൻമാരാണ്. മ്യാൻമാറിൽ നിന്നുള്ള മൂന്നുപേരും ഒരു ബംഗ്ലാദേശി പൗനുമാണ് മറ്റുള്ളവർ.

ആഗസ്റ്റ് 27ന് സിംഗപ്പൂരിൽ എത്തിച്ചേരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഇന്നലെ സമുദ്ര ട്രാക്കിങ് സംവിധാനങ്ങളിൽ നിന്ന് കപ്പൽ അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്ന് അധികൃതർ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. ഇന്ത്യൻ തീരസംരക്ഷണ സേനയും ​നാവിക സേനയുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ജീവനക്കാരിൽ എത്ര പേരെ രക്ഷപ്പെടുത്താനായെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയാണ് ഒഡീഷ തീരത്തു നിന്നും കപ്പൽ സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചത്. അപകട കാരണം വ്യക്തമല്ല.

Tags:    
News Summary - Cargo ship from Odisha sinks in Bay of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.