പഞ്ചാബിൽ ഇ.ഡി റെയ്ഡ്; മുഖ്യമന്ത്രിയുടെ സ്​പെഷൽ ഓഫിസറുടെ ഓഫിസുകളിലും പരിശോധന

ച​ണ്ഡി​ഗ​ഢ്: പ​ഞ്ചാ​ബി​ൽ പു​തി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​പ്പ​ക്കാ​ര​നും സ്​​പെ​ഷ​ൽ ഡ്യൂ​ട്ടി ഓ​ഫി​സ​റു​മാ​യ രാ​ജ്ബി​ർ ഗു​മാ​ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) റെ​യ്ഡ്. 2027ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബി​ൽ, ഭ​ര​ണ​ക​ക്ഷി​യാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ രാ​ജ്യ​സ​ഭാ എം.​പി​മാ​ർ കൂ​ട്ട​ത്തോ​ടെ ബി.​ജെ.​പി​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​തി​ന്റെ വി​വാ​ദം കെ​ട്ട​ട​ങ്ങും മു​മ്പാ​ണ് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ളു​മാ​യി ഇ.​ഡി റെ​യ്ഡ്.

ഭൂ​മി ത​ട്ടി​പ്പ്, ക​ള്ള​പ്പ​ണം ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളി​ലാ​ണ് പ​ഞ്ചാ​ബി​ലും ച​ണ്ഡി​ഗ​ഢി​ലു​മാ​യി മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നി​ന്റെ ഒ.​എ​സ്.​ഡി ര​ജ്ബി​ർ ഗു​മാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ന്ന​ത്. മൊ​ഹാ​ലി​യി​ലെ​യും ച​ണ്ഡി​ഗ​ഢി​ലെ​യും ഒ​രു ഡ​സ​നോ​ളം സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ന്നു. ഗ്രേ​റ്റ​ർ ​മൊ​ഹാ​ലി വി​ക​സ​ന അ​തോ​റി​റ്റി​യി​ൽ ഫീ​സ് അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ൾ​ക്ക് രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണം മു​ത​ൽ അ​ന​ധി​കൃ​ത ഭൂ​മി ത​രം​മാ​റ്റ​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പ​ക​രി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യ​താ​യും ആ​രോ​പി​ക്കു​ന്നു.

അ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ഐ.​ടി പ്ര​ഫ​ഷ​ന​ൽ നി​തി​ൻ ഹോ​ഗ​ലി​ന്റെ മൊ​ഹാ​ലി​യി​ലെ ഫ്ലാ​റ്റി​ൽ റെ​യ്ഡ് ന​ട​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി നോ​ട്ടു​കെ​ട്ടു​ക​ൾ താ​ഴേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ബാ​ഗ് ക​ണ്ടെ​ടു​ത്ത ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ കെ​ട്ടി​ട​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം റെ​യ്ഡ് തു​ട​ർ​ന്നു. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് രാ​ഘ​വ് ഛദ്ദ ​ഉ​ൾ​പ്പെ​ടെ എ.​എ.​പി എം.​പി​മാ​ർ ബി.​ജെ.​പി​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​ത്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ബി.​ജെ.​പി നി​ല​മൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് റെ​യ്ഡ് നാ​ട​ക​മെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

Tags:    
News Summary - ED raids in Punjab; offices of Chief Minister's Special Officer also searched; BJP accused of being behind the move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.