ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ റെയ്ഡ്

മുംബൈ: ജെറ്റ് എയർവേയ്സ് സ്ഥാപകനും മുൻ മേധാവിയുമായ നരേഷ് ഗോയലിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് റെയ ്ഡ് നടത്തി. നരേഷ് ഗോയലിനെ വിളിച്ചുവരുത്തിയ ഇ.ഡി അധികൃതർ നാല് മണിക്കൂറോളം ചോദ്യംെചയ്തിരുന്നു. ഇതിന് ശേഷമാണ് ബുധ നാഴ്ച രാത്രിയോടെ മുംബൈയിലെ വീട്ടിൽ പരിശോധന നടത്തിയത്.

ഗോയലിനെതിരെ പുതിയതായി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. ഇദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഗോയലിന്‍റെ അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു.

വിദേശവിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗേയലിനെയും ഭാര്യ അനിതയെയും നേരത്തെ നിരവധി തവണ എൻഫോഴ്സമെന്‍റ് ചോദ്യംചെയ്തിട്ടുണ്ട്.

ഗോയലിനും ഭാര്യക്കുമെതിരെ മുംബൈ പൊലീസ് പുതിയ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുംബൈയിലെ ട്രാവൽ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ 46 കോടിയുടെ വഞ്ചന നടത്തിയെന്നാണ് കേസ്. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

വിദേശനാണ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ഗോയലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍വേയ്‌സില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. എട്ടുമണിക്കൂറാണ് ഗോയലിനെ അന്ന് ചോദ്യം ചെയ്തത്.

Tags:    
News Summary - ED raids ex-Jet Airways chief Naresh Goyal's residence, statement recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.