ന്യൂഡൽഹി: കള്ളപ്പണ കേസിൽ മുൻ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഡൽഹി ജല വകുപ്പിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ വികസനത്തിൽ അഴിമതി നടത്തിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം (പി.എം.എൽ.എ) ജെയിനിന്റെ മൊഴി രേഖപ്പെടുത്തിയതായി ഇ.ഡി വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാൾ സർക്കാറിൽ ആരോഗ്യം, വ്യവസായം, വൈദ്യുതി, പൊതുമരാമത്ത്, ആഭ്യന്തരം, നഗരവികസനം തുടങ്ങിയ വകുപ്പുകളാണ് സത്യേന്ദർ ജെയിൻ കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിനെതിരെ ഇ.ഡി അന്വേഷിക്കുന്ന മൂന്നാമത്തെ കേസാണിത്. 2022ൽ ജെയിനിനെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.