'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, കൂടെയുള്ളവരെ ചേർത്ത് പിടിക്കണം'; സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ

ബംഗളൂരു: ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത്. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നുമാണ് കുറിപ്പിലുള്ളത്. പണം നൽകാനുള്ളവരുടെ വിവരങ്ങളുമുണ്ട്. കമ്പനിയുടെ കൂടെയുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഒൻപത് പേജുകളിലായി എഴുതിയ കുറിപ്പിലുണ്ട്.

റോയിയുടെ കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

റോയി മരിക്കുന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

റോ​യി​ക്ക് ബം​ഗ​ളൂ​രു ന​ഗ​രം വി​ട​ന​ല്‍കി

ബം​ഗ​ളൂ​രു: കോ​ണ്‍ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ​ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ൺ​ഫി​ഡ​ന്റ് കാ​സ്കേ​ഡ് നേ​ച്ച​ര്‍ ല​ക്ഷ്വ​റി റി​സോ​ര്‍ട്ടി​ല്‍ ന​ട​ന്നു. ബ​ന്നാ‍ര്‍ഘ​ട്ട​യി​ലെ റി​സോ​ര്‍ട്ടി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട് സം​സ്ക​രി​ച്ചു.

അ​ന്ത്യ​യാ​ത്ര​യി​ല്‍ ഏ​ത് വ​സ്ത്രം ധ​രി​ക്ക​ണം, എ​വി​ടെ​യാ​ണ് സം​സ്കാ​രം എ​ന്നീ കാ​ര്യ​ങ്ങ​ള്‍ മു​മ്പു​ത​ന്നെ റോ​യി കൂ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തു​പ്ര​കാ​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ അ​ന്ത്യ​ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം സ്വ​ന്തം ഭൂ​മി​യി​ല്‍ത​ന്നെ അ​ട​ക്കം ചെ​യ്യ​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം കു​ടും​ബം നി​റ​വേ​റ്റു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ന​ട​നും അ​വ​താ​ര​ക​നു​മാ​യ മി​ഥു​ന്‍, ബം​ഗാ​ര്‍പേ​ട്ട് എം.​എ​ല്‍.​എ എ​സ്.​എ​ന്‍. നാ​രാ​യ​ണ സ്വാ​മി, രാ​മ​ലിം​ഗ റെ​ഡ്ഡി, എ​ന്നി​വ​രും അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ചു.

Tags:    
News Summary - CJ Roy's death; crucial information in diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.