കഴിഞ്ഞ തവണ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാൻ പ്രത്യേകം ആവശ്യപ്പെട്ട് ധനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ കേന്ദ്രം ഇന്ധന എക്സൈസ് തീരുവ കുറച്ചപ്പോൾ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാൻ പ്രത്യേകം ആഹ്വാനംചെയ്ത് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം ഇന്ധനനികുതിയിൽ കുറവ് വരുത്തിയ പ്രഖ്യാപനത്തോടൊപ്പമാണ് സംസ്ഥാന സർക്കാറുകളോടും ധനമന്ത്രി ആഹ്വാനംചെയ്തത്. 

എല്ലാ സംസ്ഥാനങ്ങളോടും ഇന്ധനനികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ ആഹ്വാനം ചെയ്യുകയാണ്. 2021 നവംബറിൽ കേന്ദ്ര സർക്കാർ നികുതി കുറച്ചപ്പോൾ കുറവ് വരുത്താത്ത സംസ്ഥാനങ്ങൾ പ്രത്യേകിച്ചും ഇത്തവണ നികുതി കുറക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.


2021 നവംബറിൽ കേന്ദ്രം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. അടിക്കടി വിലവർധിപ്പിച്ച ശേഷമായിരുന്നു തീരുവ കുറച്ചുള്ള പ്രഖ്യാപനം. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന 17 സംസ്ഥാനങ്ങൾ ഉൾപ്പെടെ 21 സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു. 

പെട്രോളിന്‍റെ എക്‌സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര സർക്കാർ ഇന്ന് കുറച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസൽ ലിറ്ററിന് ഏഴ് രൂപയും കുറയും. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലൂടെ ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡിയും നൽകും. 

Tags:    
News Summary - Economic minister asks states to reduce more tax of fuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.