ത്രിപുരയിൽ ഫെബ്രുവരി 18നും മേഘാലയ, നാഗലാന്‍റ് 27നും തെരഞ്ഞെടുപ്പ്

ന്യൂഡൽഹി: മേഘാലയ, നാഗലാന്‍റ്, ത്രിപുര എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 18നും മേഘാലയ, നാഗലാന്‍റ് എന്നിവിടങ്ങളിൽ ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. മാർച്ച് മൂന്നിന് മൂന്നു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

മൂന്നു സംസ്ഥാനങ്ങളിലുമായി 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഴുവൻ ബൂത്തിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റ് മെഷീനും സ്ഥാപിക്കും. ഇന്ന് മുതൽ പെരുമാറ്റചട്ടം നിലവിൽ വന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ എ.കെ ജ്യോതി അറിയിച്ചു. 

നിയമസഭകളുടെ കാലാവധി യഥാക്രമം മേഘാലയ മാർച്ച് ആറിനും നാഗലാന്‍റ് മാർച്ച് 13നും ത്രിപുര മാർച്ച് 14നും അവസാനിക്കും. 25 വർഷമായി സി.പി.എം അധികാരത്തിലുള്ള സംസ്ഥാനമാണ് ത്രിപുര. മേഘാലയയിൽ കഴിഞ്ഞ എട്ടു വർഷമായി കോൺഗ്രസ് ആണ് ഭരണത്തിൽ. നാഗാ പീപ്പിൾസ് ഫ്രണ്ട് ആണ് നിലവിൽ നാഗലാന്‍റിൽ ഭരണത്തിലുള്ളത്. 

ത്രിപുരയിൽ സി.പി.എമ്മിലെ മണിക് സർക്കാറും മേഘാലയയിൽ കോൺഗ്രസിന്‍റെ മുകുൾ സാങ്മയും നാഗലാന്‍റിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിന്‍റെ ടി.ആർ സെലിങ്ങും ആണ് മുഖ്യമന്ത്രിമാർ. 

Tags:    
News Summary - EC to announce dates for Meghalaya, Tripura, Nagaland polls -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.