ചാ​മ​രാ​ജന​ഗ​ർ ഭക്ഷ്യവിഷബാധ: ക്ഷേത്ര ജീവനക്കാർ കസ്റ്റഡിയിൽ

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ലെ ചാ​മ​രാ​ജ ന​ഗ​റി​ലെ ക്ഷേ​ത്ര​ത്തി​ൽ​ നി​ന്ന് പ്ര​സാ​ദം ക​ഴി​ച്ച കു​ട്ടി​യു​ൾ​ പ്പെ​ടെ 11 പേ​ർ മരിച്ച സംഭവത്തിൽ രണ്ടു ക്ഷേത്ര ജീവനക്കാർ കസ്റ്റഡിയിൽ. ക്ഷേത്ര ഭരണസമിതിയംഗത്തെയും ക്ഷേത്രം മാനേ ജരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ​അന്വേഷണം ഊർജിതമാക്കിയ പൊലീസ് പ്രസാദം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ട ുണ്ട്. ഇതിന്‍റെ ഫലം ലഭിച്ച ശേഷമെ ഏതുതരം വിഷമാണ് കലർന്നതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.

അതേസമയം, അബോധാവസ്ഥയി ലുള്ള 68 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 14 പേർ വെന്‍റിലേറ്ററിലാണ്. ചികിത്സയിൽ കഴിയുന്നവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.

ചാ​മ​രാ​ജ് ന​ഗ​റി​ലെ ഹ​നൂ​ർ താ​ലൂ​ക്കി​ലെ സു​ൽ​വാ​ടി കി​ച്ചു​ഗു​ട്ടി മാ​ര​മ്മ ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത പ്ര​സാ​ദം ക​ഴി​ച്ച​വ​ർ പെ​ട്ടെ​ന്ന് അ​വ​ശ​നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു. പ്ര​സാ​ദം ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച അ​രി​യി​ലാ​ണ് വി​ഷം ക​ല​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​റു​പ​തോ​ളം കാ​ക്ക​ക​ളെ​യും ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ്ര​ത്യേ​ക​ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും മ​റ്റും ന​ട​ന്നി​രു​ന്നു. സു​ൽ​വാ​ടി ഗ്രാ​മ​ത്തി​ലെ​യും സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് വി​ശേ​ഷാ​ൽ പൂ​ജ​ക്ക് എ​ത്തി​യ​ത്. പൂ​ജക്ക് ശേ​ഷം അ​രി​ കൊ​ണ്ടു​ണ്ടാ​ക്കി​യ പ്ര​സാ​ദം എ​ല്ലാ​വ​രും ക​ഴി​ച്ചി​രു​ന്നു. പി​ന്നാ​ലെ പ്ര​സാ​ദം ക​ഴി​ച്ച​വ​ർ​ക്കെ​ല്ലാം ഛർ​ദി​യും അ​സ്വ​സ്​​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു.

Tags:    
News Summary - Eating Prasad tragedy Karnataka -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.