ഭോപാൽ ഏറ്റുമുട്ടൽ: സിമി പ്രവർത്തകർക്ക് വെടിയേറ്റത് അടുത്ത് നിന്ന്

ഭോപാൽ: ഭോപാലിൽ കൊല്ലപ്പെട്ട സിമി പ്രവർത്തകർക്ക് വെടിയേറ്റത് അടുത്ത് നിന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒാരോരുത്തർക്കും രണ്ടുതവണ വെടിയേറ്റതായും ചിലർക്ക് പിറകിൽ നിന്നാണ് വെടിയേറ്റതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

എല്ലാവരുടെയും അരക്ക് മുകളിലാണ് വെടിയേറ്റത്. ശരീരത്തിനുളളിലൂടെ വെടിയുണ്ട പുറത്തേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് 'ദ ഹിന്ദു'റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും പൊലീസിന് നേരെ അവര്‍ വെടിയുതിര്‍ത്തിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രതികള്‍ പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തത്. ഇവരുടെ കൈകളില്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ശേഷവും മൃതദേഹത്തിന് സമീപം തോക്കൊന്നും കണ്ടെത്തിയിരുന്നില്ല. കത്തി പോലൊരു വസ്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും ദൃകസാക്ഷികള്‍ പറയുന്നു.

ഇതോടെ ഭോപ്പാലില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുകയാണ്. അതിനിടെ കൊല്ലപ്പെട്ട സിമിപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. എട്ട് പേരില്‍ ഏഴു പേരുടെയും മൃതദേഹം കനത്ത പൊലീസ് സുരക്ഷയില്‍ മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിലായി സംസ്കരിച്ചു. ഭോപ്പാലില്‍ നിന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

അതേസമയം,തടവുകർ രക്ഷപ്പെട്ടതിന്​ പിന്നിൽ വൻ ശൃംഖല ​പ്രവർത്തിച്ചിരിക്കാൻ സാധ്യതയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി ഭുപിന്തർ സിങ്​ പറഞ്ഞത്.

Tags:    
News Summary - Each SIMI Man Shot At Least Twice, Some In The Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.