ഇ-വാലറ്റ് തട്ടിപ്പ്; വ്യാപാരിക്ക് രണ്ടര ലക്ഷം നഷ്ടമായി

താനെ: ഓണ്‍ലൈന്‍ പണമിടപാടായ ഇ-വാലറ്റ് തട്ടിപ്പിലൂടെ വ്യാപാരിക്ക് രണ്ടര ലക്ഷം രൂപ നഷ്ടമായി. താനെയിലെ വര്‍തക് നഗറിലെ 45കാരനായ വ്യാപാരിക്കാണ് പണം നഷ്ടമായത്. വ്യാപാരിയുടെ പേരില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്തിയ അജ്ഞാതന്‍ ജനുവരി 30നും ഫെബ്രുവരി ഒന്നിനുമിടക്ക് 53 ഇടപാടുകളിലൂടെയാണ് 2.49 ലക്ഷം രൂപ തട്ടിയെടുത്തത്. ഐ.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് ഇടപാടിലൂടെ സാധനങ്ങള്‍ വാങ്ങാനാണ് ഇ-വാലറ്റ് ഉപയോഗിക്കുന്നത്.  ഇ- വാലറ്റുമായി ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കാനും കഴിയും.

Tags:    
News Summary - e wallet theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.