പൊടിക്കാറ്റ്; ഡൽഹിയിൽ മൂന്ന് മരണം

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ പൊടിക്കാറ്റിൽ കനത്ത നാശനഷ്ടം. മരം വീണ് മൂന്ന് പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും വീടുകളും തകർന്നു. വരുംദിവസങ്ങിലും രൂക്ഷമായ പൊടിക്കാറ്റുണ്ടാകുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 77 കിലോമീറ്റർവരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഡൽഹിയിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ കൊണാട്ട് പ്ലേസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിൽ മരം കടപുഴകി വീണ് നിരവധി വാഹനങ്ങൾ പൂർണമായും തകർന്നു. പലയിടങ്ങളിലും കാറ്റ് ഒന്നരമണിക്കൂർ നീണ്ടുനിന്നു.

Tags:    
News Summary - dust storm; Three deaths in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.