വോട്ടർ കാർഡ് നമ്പറുകളുടെ ഡ്യൂപ്ലിക്കേഷൻ വ്യാജ വോട്ടർമാരെ സൂചിപ്പിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേപോലെയുള്ള വോട്ടർ കാർഡ് നമ്പറുകൾ നൽകുന്നത് തുടരവെ, ഡ്യൂപ്ലിക്കേറ്റ് നമ്പറുകൾ വ്യാജ വോട്ടർമാരെ സൂചിപ്പിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ.

ചില വോട്ടർമാരുടെ ഇലക്‌ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പറുകൾ ഒരുപോലെ ആയിരിക്കാം. എന്നാൽ, ജനസംഖ്യാ വിശദാംശങ്ങൾ, അസംബ്ലി മണ്ഡലം, പോളിങ് ബൂത്ത് എന്നിവ ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വ്യത്യസ്തമാണെന്നും കമീഷൻ പറയുന്നു.

‘EPIC നമ്പർ കണക്കിലെടുക്കാതെ തന്നെ, ഏതൊരു ഇലക്‌ടർക്കും അവരുടെ സംസ്ഥാനത്തിലോ കേന്ദ്ര ഭരണ പ്രദേശത്തിലോ ഉള്ള അവരുടെ നിയോജക മണ്ഡലത്തിലെ നിയുക്ത പോളിങ് സ്റ്റേഷനിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. അവിടെ അവർ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുണ്ടെങ്കിൽ’ -പോൾ പാനൽ പറഞ്ഞു.

വോട്ടർ ഐ ഡി കാർഡിലെ ഒരു സവിശേഷ തിരിച്ചറിയലാണ് EPIC നമ്പർ. ഇന്ത്യൻ പൗരന്മാർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഒരു EPIC നമ്പർ അഥവാ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ അത്യാവശ്യമാണ്. രജിസ്റ്റർ ചെയ്ത ഓരോ വോട്ടർക്കും നൽകിയിട്ടുള്ള ഒരു സവിശേഷ ആൽഫാ ന്യൂമെറിക് തിരിച്ചറിയൽ ആണിത്.

എല്ലാ സംസ്ഥാനങ്ങളിലെയും ഇലക്ടറൽ റോൾ ഡാറ്റാബേസ് ‘ERONET’ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ചില ഇലക്ടർമാർക്ക് ഒരേ ഇ.പി.ഐ.സി മ്പറുകൾ അനുവദിച്ചതായി കമീഷൻ വിശദീകരിച്ചു. ചില സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ ഒരേ EPIC ആൽഫാന്യൂമെറിക് സീരീസ് ഉപയോഗിക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ വിവിധ അസംബ്ലി മണ്ഡലങ്ങളിലെ ഇലക്‌ട്രേറ്റർമാർക്ക് ഡ്യൂപ്ലിക്കേറ്റ് EPIC നമ്പറുകൾ അനുവദിക്കുന്നതിനും ഇത് വഴിയൊരുക്കിയെന്ന് തെരഞ്ഞെടുപ്പ് ബോഡി പറഞ്ഞു.

Tags:    
News Summary - Duplication of voter card numbers does not indicate fake voters as polling booth are different: EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.