ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ യുവാവ് കാളപ്പുറത്ത് സവാരി നടത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയറലായിരുന്നു. സിനിമാ സ്റ്റൈലിൽ ചിത്രീകരിച്ച വീഡിയോക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ, വിഷയത്തിൽ നിയമനടപടി സ്വീകരിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസിന്റെ പ്രതികരണം ഇങ്ങനെ.
'കഴിഞ്ഞ മെയ് 5 ന് രാത്രി ഋഷികേശിലെ തപോവനത്തിൽ കാളയുടെ പുറത്ത് കയറുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽ പെട്ടിരുന്നു. സംഭവത്തിൽ യുവാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഭാവിയിൽ മൃഗങ്ങളോട് ഈ രീതിയിൽ മോശമായി പെരുമാറരുതെന്ന് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി.'
എന്നാൽ യുവാക്കളുടെ അഭ്യാസ പ്രകടത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അനുകൂലിക്കുന്നവരിൽ പലരും ജെല്ലിക്കെട്ടുമായി താരതമ്യം ചെയ്യുകയും നിയമനടപടിക്കുള്ള കുറ്റമൊന്നും അവർ ചെയ്തില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.