Posted On
date_range Updated On
date_range ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനത്തിൽ മദ്യലഹരിയിൽ കാറിടിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ
നോയ്ഡ: ഡൽഹിക്കടുത്ത നോയ്ഡയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വ്യൂഹത്തിലേക്ക് മദ്യലഹരിയിൽ വാഹനം കയറ്റി അകമ്പടി വാഹനത്തിൽ ഇടിച്ചു. വെള്ളിയാഴ്ച രാത്രി 10.45നുണ്ടായ സംഭവത്തിൽ യു.പി ഗാസിയാബാദ് സ്വദേശികളായ രണ്ടു പേർ അറസ്റ്റിലായി.
നഗരത്തിൽ സെനിത്ത് സൊസൈറ്റിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഗവർണറുടെ വാഹനത്തിന് അകമ്പടി സേവിച്ചിരുന്ന പൊലീസ് വാഹനത്തിലാണ്, വിലക്ക് വകവെക്കാതെ കടന്നുകയറിയ എസ്.യു.വി ഇടിച്ചത്. ഗാസിയാബാദ് സ്വദേശികളായ ഗൗരവ് സോളങ്കി, മോനു കുമാർ എന്നിവരാണ് പിടിയിലായത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.