40 ലക്ഷത്തി​െൻറ ആദായനികുതി​ അടച്ച തൊഴിലാളി പിടിയിൽ

ബംഗളൂരു: വാർഷിക വരുമാനമുണ്ടെന്ന്​ ചൂണ്ടിക്കാട്ടി 40 ലക്ഷം രൂപയുടെ ആദായ നികുതി അടച്ച നിർമാണ തൊഴിലാളി പൊലീസ്​ പിടിയിൽ. നിർമാണ തൊഴിലാളിയായ 34 കാരൻ രജ്ജപ്പ രംഗയാണ്​ അറസ്​റ്റിലായത്​. 2017-18 സാമ്പത്തിക വർഷത്തിലാണ്​ രജ്ജപ്പ വൻ തുക ആദായനികുതി അടച്ചത്​. തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്നു കടത്ത്​ സംഘത്തിൽപെട്ടയാളാണെന്ന്​ കണ്ടെത്തി. പരിശോധനയിൽ കോരമംഗല പൊലീസ്​ ഇയാളിൽ നിന്ന്​ 26 കിലോ കഞ്ചാവും അഞ്ചു ലക്ഷം രൂപയും കണ്ടെട​ുത്തു. 

രജ്ജപ്പയുടെ സഹായിയായ ശ്രീനിവാസിനെയും കഞ്ചാവ്​ വിൽപനകാരൻ സാഷുവിനെയും പൊലീസ്​ പിടികൂടി. 
 
നിർണമാണ തൊഴിലാളിയായ ഇയാൾ നികുതി അടച്ചതിനെ തുടർന്ന്​ ആദായനികുതി വകുപ്പ്​ ഇയാളെ വിളിച്ചു വരുത്തുകയും പണത്തി​​​െൻറ ഉറവിടം ചോദിക്കുകയും ചെയ്​തിരുന്നു. പത്താംക്ലാസ്​ യോഗ്യത മാത്രമുള്ള രജ്ജപ്പ വൻതുക ആദായ നികുതി അടച്ചതും ഉറവിടത്തിൽ വ്യക്തതയില്ലാത്തതും ​െഎ.ടി വകുപ്പ്​ പൊലീസിനെ അറിയിച്ചു. തുടർന്ന്​ ഇയാൾ ദീർഘനാൾ  പൊലീസ്​ നിരീക്ഷണത്തിലായിരുന്നു. 

2013 മുതൽ രജ്ജപ്പ നഗരത്തിൽ മയക്കുമരുന്നു വിൽപന നടത്തി വരികയായിരുന്നു. 40,000 രൂപ മാസവാടക നൽകിയാണ്​ ഇയാൾ കനകാപുര റോഡിൽ താമസിച്ചുവരുന്നത്​. ആഢംബര കാറുകളും സ്വന്തം ഗ്രാമത്തിൽ ഭൂമിയും കെട്ടിടവുമുൾപ്പെടെ സ്വത്തുവകകളും ഇയാൾക്കുള്ളതായും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Drug peddler files I-T returns for Rs 40 lakh, police arrested - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.