ജമ്മുവിലെ പൗനി ചക് മേഖലയിൽ അജ്ഞാത ഡ്രോൺ; ആശങ്ക

ശ്രീനഗർ: ജമ്മു പൗനി ചക് മേഖലയിൽ അജ്ഞാത ഡ്രോൺ കണ്ടെത്തിയതായി അധികൃതർ. പൊലീസ് ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 10.40നാണ് സംഭവം. തലബ് തില്ലോയിലെ ബാങ്ക് കോളനിയിൽ താമസിക്കുന്ന ഗോപാൽ ശർമ്മയുടെ സ്ഥലത്താണ് ഡ്രോൺ പതിച്ചത്. പൗനി ചക്കിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡ്രോൺ പരിശോധിച്ചു.

ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന ചെറിയ ഡ്രോൺ ആണ് കണ്ടെത്തിയതെന്നും ഇത് വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Drone spotted in Jammu's Pouni Chak area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.