പട്ന: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഉത്തരാഖണ്ഡിലെ റാലി വേദിയുമായി ബന്ധപ്പെട്ടുണ്ടായ 'ശുദ്ധീകരണ' വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ.
ദളിതർക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ കോൺഗ്രസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എന്ത് ചെയ്തുവെന്ന് പാസ്വാൻ ചോദിച്ചു. "സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ദീർഘകാലം അവസരം നൽകിയവരാണ് ഇന്ന് ഈ ആശങ്ക പ്രകടിപ്പിക്കുന്നത്. സമൂഹത്തിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്ന് അവർക്ക് ഇപ്പോൾ എങ്ങനെ അവകാശപ്പെടാനാകും?" പാസ്വാൻ ചോദിച്ചു.
"ഇന്നും ദളിതർ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടിയും അതിന്‍റെ നേതാവായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സാമൂഹിക സാഹചര്യം മാറാതെ തുടരുന്നത് ഞങ്ങളുടെ സർക്കാറിനും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്," ചിരാഗ് പറഞ്ഞു.
ഇത്രയൊക്കെയായിട്ടും സമൂഹത്തിൽ വിവേചനം തുടരുന്നുണ്ടെങ്കിൽ, അടിസ്ഥാനം ഫലപ്രദമായി ശക്തിപ്പെടുത്തുന്നതിൽ അവരും പരാജയപ്പെട്ടുവെന്നാണ് ഇത് അർഥമാക്കുന്നതെന്ന് പാസ്വാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.