'കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ചോദിക്കണം; രാഹുൽ ഗാന്ധി എവിടെയാണ്'

ത്രയൊക്കെ വിമർശിച്ചാലും അധിക്ഷേപങ്ങൾ നടത്തിയാലും ഫാഷിസം നാടുവാഴുന്ന കാലത്ത് പ്രത്യാശയുടെ രാഷ്ട്രീയമായി ചൂണ്ടിക്കാണിക്കാൻ രാഹുൽ ഗാന്ധിയുണ്ടാകുമെന്ന് പറയുകയാണ് ഡോ. നെൽസൺ ജോസഫ് ഫേസ്ബുക് പോസ്റ്റിലൂടെ. അമേത്തിയിൽ നിന്ന് പേടിച്ചോടിയ പപ്പുമോൻ എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? ജനാധിപത്യത്തിന്‍റെ ലാസ്റ്റ് ബസ് എവിടെയാണ്? തുടങ്ങിയവയായിരുന്നു പരിഹാസ ചോദ്യങ്ങൾ. ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരു വലിയ കൂട്ടം ആളുകൾ രാജ്യത്തിന്‍റെ വിരിമാറിലൂടെ കാൽനടയായി നീങ്ങിയപ്പോൾ രാഹുൽ ഗാന്ധി അവരുടെ ഇടയിലേക്കിറങ്ങിച്ചെന്നിരുന്നു. സമ്പദ് വ്യവസ്ഥ, കോവിഡ് കേസുകൾ, ചൈന എല്ലാറ്റിലും ചോദ്യങ്ങളുടെ ചൂണ്ടുവിരലുയർത്തിക്കൊണ്ട് അയാൾ ഇവിടെയുണ്ടായിരുന്നു.

ഒരു സാധാരണക്കാരി പെൺകുട്ടിക്ക് വേണ്ടി ചോദ്യങ്ങളുയർത്തിക്കൊണ്ട് യമുന എക്സ്പ്രസ് ഹൈവേയിലൂടെ കാൽനടയായി അയാൾ നടന്നുനീങ്ങിയിരുന്നു... അയാൾ അയാൾക്കറിയാവുന്ന ജോലി കൃത്യമായി ചെയ്തുകൊണ്ടേയിരുന്നു.

ഒപ്പം ആരും ഇല്ലാതിരുന്നപ്പോഴും അയാളത് ചെയ്തിരുന്നു. ഇനി ഒപ്പം ആരും ഇല്ലെങ്കിലും അയാൾ ചെയ്തുകൊള്ളും. കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം "രാഹുൽ ഗാന്ധി എവിടെയാണ്? "

നെൽസൺ ജോസഫിന്‍റെ പോസ്റ്റ് വായിക്കാം...

" രാഹുൽ ഗാന്ധി എവിടെയാണ്? "

അമേത്തിയിൽ നിന്ന് പേടിച്ചോടിയ പപ്പുമോൻ എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? ജനാധിപത്യത്തിന്‍റെ ലാസ്റ്റ് ബസ് എവിടെയാണ്?

അതെ, രാഹുൽ ഗാന്ധി എവിടെയാണ്?

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പൊ ഒരു വലിയ കൂട്ടം ആളുകൾ രാജ്യത്തിന്‍റെ വിരിമാറിലൂടെ കാൽനടയായി നീങ്ങിയപ്പൊ രാഹുൽ ഗാന്ധി അവരുടെ ഇടയിലേക്കിറങ്ങിച്ചെന്നിരുന്നു..

രാഹുൽ ഗാന്ധി എവിടെയാണ്?

സമ്പദ് വ്യവസ്ഥ., എക്കോണമി, കൊവിഡ് കേസുകൾ, ചൈന എല്ലാറ്റിലും ചോദ്യങ്ങളുടെ ചൂണ്ടുവിരലുയർത്തിക്കൊണ്ട് അയാൾ ഇവിടെയുണ്ടായിരുന്നു.

രാഹുൽ ഗാന്ധി എവിടെയാണ്?

കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് അയാൾ ഇവിടെയുണ്ടായിരുന്നു.

രാഹുൽ ഗാന്ധി എവിടെയാണ്?

ഒരു സാധാരണക്കാരി പെൺകുട്ടിക്ക് വേണ്ടി ചോദ്യങ്ങളുയർത്തിക്കൊണ്ട് യമുന എക്സ്പ്രസ് ഹൈവേയിലൂടി കാൽനടയായി അയാൾ നടന്നുനീങ്ങിയിരുന്നു...

അയാൾ അയാൾക്കറിയാവുന്ന ജോലി കൃത്യമായി ചെയ്തുകൊണ്ടേയിരുന്നു.

രാഹുൽ ഗാന്ധി മുൻപും വന്നിരുന്നു...ചോദ്യങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട്, സംവാദങ്ങളുയർത്തിക്കൊണ്ട്, പാവപ്പെട്ടവരെക്കുറിച്ച് പറഞ്ഞുകൊണ്ട്..അന്ന് പലരുമിങ്ങനെ രാഹുൽ ഗാന്ധിയെ വിളിച്ചിരുന്നു.

" പപ്പു "
" വയനാടിന്‍റെ പ്രധാനമന്ത്രി "

ഇന്നും വിളി തുടരുന്നു..

മറ്റാരെയും വിമർശിക്കാൻ ഭയമുള്ളവർക്ക് കോൺഗ്രസിൻ്റെ മുൻ അദ്ധ്യക്ഷനെ വിമർശിക്കാം. അയാളുടെ അമ്മയെ പരിഹസിക്കാം. ധൈര്യമായി..

മറ്റാരോടും ചോദ്യം ചോദിക്കാൻ വാ തുറക്കാൻ ഭയക്കുന്നവർക്ക് ചോദ്യം ചോദിക്കാനും വിമർശിക്കാനും അയാൾക്ക് നേരെ വിരൽ ചൂണ്ടാം, ധൈര്യമായി

കാരണം അയാളുടെ പൊളിറ്റിക്സ് പ്രതികാരമല്ല എന്ന് വിമർശിക്കുന്നവർക്ക് പോലും ഉറപ്പുള്ളതുകൊണ്ടുകൂടിയാണ് എന്ന് ഞാൻ കരുതുന്നു.

അതുകൊണ്ട് നിങ്ങൾക്ക് ആവുന്ന, അറിയാവുന്ന, ചെയ്ത് ശീലമുള്ള ആ പണിയങ്ങ് തുടര്. രാഹുൽ ഗാന്ധി അയാൾക്ക് അറിയാവുന്ന ജോലിയും തുടരും.

ഒപ്പം ആരും ഇല്ലാതിരുന്നപ്പൊഴും അയാളത് ചെയ്തിരുന്നു. ഇനി ഒപ്പം ആരും ഇല്ലെങ്കിലും അയാൾ ചെയ്തുകൊള്ളും.

കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം

" രാഹുൽ ഗാന്ധി എവിടെയാണ്? "
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.