എയർ കണ്ടീഷനുകൾ ഉപയോഗിക്കരുതെന്ന്​ ഉദ്ദവ്​ താക്കറെ; മഹാരാഷ്​ട്രയിൽ 116 രോഗബാധിതർ

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​19 ബാധിതരുടെ എണ്ണം കുത്തനെ ഉയരു​ന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി മുഖ്യമന ്ത്രി ഉദ്ദവ്​ താക്കറെ. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ എയർകണ്ടീഷനുകൾ പ്രവർത്തിപ്പിക്കരുതെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. വീടിനകത്ത്​ ധാരാളം ശ​ുദ്ധവായു ഉറപ്പാക്കണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ അകത്തളങ്ങൾ ശീതീകരിക്കാവൂയെന്നും ഉദ്ദവ്​ താക്ക​റെ അറിയിച്ചു. ഫേസ്​ബുക്ക്​ ലൈവിലൂടെയാണ്​ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിച്ചത്​.

അപകടകാരിയായ വൈറസിനെ ഇല്ലാതാക്കുക എന്ന ദൗത്യമാണ്​ നടക്കുന്നത്​. അതിനാൽ എല്ലാവരും വീട്ടിലിരിക്കണം. ആരോഗ്യ സേവനങ്ങൾ, ഭക്ഷ്യവസ്​തുക്കൾ, ഇന്ധനം, പാചകവാതകം പോലുള്ള അവശ്യ വസ്​തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും താക്കറെ പറഞ്ഞു.

സാഗ്ലിയിലെ ഒരു കുടുംബത്തിലെ നാലുപേർക്കും ഇവരുമായി സമ്പർക്കത്തിലിരുന്ന ഒരാൾക്കുമുൾപ്പെടെ അഞ്ചുപേർക്ക്​ കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 116 ആയതായി ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചു.

LATEST VIDEO

Full View
Tags:    
News Summary - Don’t use air conditioner’: Uddhav Thackeray - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.