'കാർഷിക നിയമത്തെ തെറ്റിദ്ധരിക്കണ്ട, വിപണി സജീവമാകും' -കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കർ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങളെക്കുറിച്ച്​ തെറ്റായ ധാരണ വേണ്ടെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കർ. കാർഷിക നിയമങ്ങളെക്കുറിച്ച്​ കർഷകർക്ക്​ തെറ്റിദ്ധാരണ വേണ്ടെന്നും താങ്ങുവിലയും ചന്തകളും സംഭരണകേന്ദ്രങ്ങളും ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'കാർഷിക നിയമത്തെക്കുറിച്ച്​ തെറ്റിദ്ധാരണ വേണ്ട. പഞ്ചാബിലെ കർഷകർക്ക്​ മുൻവർഷത്തേക്കാൾ കൂടുതൽ താങ്ങുവിലയിൽ ഈ വർഷം വിളകൾ വിൽക്കാനാകും. താങ്ങുവിലയും വിപണിയും സജീവമാകും, സർക്കാറി​െൻറ വിള സംഭരണവും നടക്കും' -പ്രകാശ്​ ജാവ്​ദേക്കർ ട്വീറ്റ്​ ചെയ്​തു.

കേന്ദ്രസർക്കാറി​െൻറ പുതിയ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകരുടെ പ്രക്ഷോഭം കനക്കുകയാണ്​. നിരവധി പേർ കർഷകർക്ക്​ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കർഷകരുടെ പ്രതിഷേധം അനാവശ്യമാണെന്നാണ്​ കേന്ദ്രസർക്കാറി​െൻറയും ബി.ജെ.പി അനുഭാവികളുടെയും വാദം. 


Tags:    
News Summary - Dont misunderstand farm laws Prakash Javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.