ഉത്തരേന്ത്യയിൽ വരാനിരിക്കുന്നത്​ അതിശൈത്യം; മദ്യപിക്കരുതെന്ന്​ മുന്നറിയിപ്പ്​

ന്യൂഡൽഹി: ഉ​ത്തരേന്ത്യയിൽ ഡൽഹി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങൾ അതിശൈത്യത്തി​േന്‍റതാകാമെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. വീടിനകത്തിരുന്നും വർഷാന്ത്യ പാർട്ടികളിലും മദ്യപിക്കുന്നത്​ നല്ല തീരുമാനമാകില്ലെന്നും ആരോഗ്യ പ്രശ്​നങ്ങൾ വരുത്തുമെന്നും മുന്നറിയിപ്പ്​ നൽകി. 'മദ്യപിക്കരുത്​. അത്​ ശരീരോഷ്​മാവ്​ കുറക്കും' -ഇന്ത്യ മെട്രോളജിക്കൽ വകുപ്പ്​ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

അതിശൈത്യത്തിൽ വീടിനകത്ത്​ കഴിയണം. വൈറ്റമിൻ സി അധികമുള്ള പഴങ്ങൾ കഴിക്കണം. ശരീരം തണുപ്പിനെ പ്രതിരോധിക്കുന്നതിന്​ ചർമം നനവുള്ളതായി സൂക്ഷിക്കണമെന്നും പറയുന്നു.

ഡിസംബർ 29 മുതൽ പഞ്ചാബ്​, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്​, രാജസ്​ഥാന്‍റെ വടക്ക​ുഭാഗങ്ങളിൽ ശൈത്യം രൂക്ഷമാകും. ഡിസംബർ 28ന്​ തണുപ്പിന്​ നേരിയ ശമനമുണ്ടാകുമെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തണുപ്പ്​ ഉയരുമെന്നും കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി. 

Tags:    
News Summary - Dont drink alcohol get indoors says IMD as North India braces for severe cold wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.