കേരളം ലോക്​​ഡൗൺ മാർഗനിർദേശങ്ങളിൽ വെള്ളം ചേർത്തെന്ന്​ കേന്ദ്രം

ന്യൂഡൽഹി: കോവിഡ്​ വ്യാപനം തടയാൻ നടപ്പിൽ വരുത്തിയ ലോക്ക്​ഡൗൺ മാർഗനിർദേശങ്ങളിൽ കേരളം വെള്ളം ചേർത്തെന്ന്​ കേ ന്ദ്ര ആഭ്യന്തര മന്ത്രാലയം. രോഗവ്യാപന തോത്​ കുറഞ്ഞ്​ വരുന്ന കേരളമടക്കമുള്ള ചില സംസ്​ഥാനങ്ങളിലെ ചില ഭാഗങ്ങൾ ഇന്ന്​ ഭാഗികമായി തുറന്നതിൻെറ അടിസ്​ഥാനത്തിലാണ്​ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്​ ഭല്ല ചീഫ്​ സെക്രട്ടറിമാർക്ക്​ കത്തയച്ചത്​.

വർക്ക്​ഷോപ്പുകൾ, ബാർബർഷോപ്പുകൾ, പുസ്​തകക്കടകൾ, ഭക്ഷണശാലകൾ തുറക്കാൻ അനുവദിച്ചു. നഗരപ്രദേശങ്ങളിൽ ചെറുകിട വ്യവസായ സ്​ഥാനപനങ്ങൾക്ക്​ തുറക്കാൻ അനുമതി നൽകി, ഹ്രസ്വദൂരങ്ങളിലേക്ക്​ ബസ്​ സർവിസിന്​ അനുമതി നൽകി എന്നിവ കേന്ദ്ര ചട്ടങ്ങൾക്കെതിരാണെന്നാണ്​ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്​. എന്നാൽ കേരളം നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും കേന്ദ്രത്തിന്​ തെറ്റിദ്ധാരണയുണ്ടായതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

ചില സംസ്​ഥാനങ്ങൾ സ്വന്തം നിലക്ക്​ അവശ്യ സർവിസുകളുടെ പട്ടിക തയ്യാറാക്കിയതും തിങ്കളാഴ്​ച മുതൽ ലോക്ക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതുമാണ്​ കേന്ദ്രത്തെ ചൊടിപ്പിച്ചത്​. കേരളത്തിലെ ഏഴ്​ ജില്ലകളിലാണ്​ തിങ്കളാഴ്​ച മുതൽ ഇളവ്​ വരുത്തിയത്​. ഇവിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഒറ്റ-ഇരട്ട സ​മ്പ്രദായത്തിൽ ഓടിക്കാൻ അനുമതിയുണ്ട്​.

കോവിഡ് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി, ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. രാജസ്​ഥാനും ഏപ്രിൽ 20 മുതൽ മെയ്​ മൂന്ന്​ വരെ ലോക്ക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ ഡൽഹിയിലും പഞ്ചാബിലും തൽസ്​ഥിതി തുടരും.

Tags:    
News Summary - Don't "Dilute" Lockdown Rules, Centre Tells States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.