ജീവനക്കാരോട് ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഡാറ്റ ഡിലീറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബി.ബി.സി

ന്യൂഡൽഹി: ആദായ നികുതി റെയ്ഡിനിടെ ജീവനക്കാരോട് ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഡാറ്റ ഡിലീറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബി.ബി.സി. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അതേസമയം ബി.ബി.സിയിലെ പരിശോധന 50 മണിക്കൂർ പിന്നിട്ടു.

നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ബി.ബി.സി ജീവനക്കാർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. റെയ്ഡ് തുടങ്ങിയതിന് ശേഷം രണ്ട് സന്ദേശങ്ങളാണ് ബി.ബി.സി ജീവനക്കാർക്ക് നൽകിയത്. ഡൽഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാർക്കാണ് നിർദേശം നൽകിയത്.

റെയ്ഡ് ജീവനക്കാർക്ക് മാനസികമായ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെങ്കിൽ കൗൺസിലർമാരെ കാണണമെന്നും ബി.ബി.സി നിർദേശിച്ചു. ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതിന് പിന്നാലെ ചില ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - Don't delete data from your devices: BBC to staff amid ongoing I-T survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.