Posted On
date_range Updated On
date_range ‘മി ലോഡ്, യുവർ ലോഡ്ഷിപ്’ വിളി വേണ്ട- ജസ്റ്റിസ് മുരളീധർ
ചണ്ഡിഗഢ്: മി ലോഡ്, യുവർ ലോഡ്ഷിപ് പോലുള്ള പദങ്ങൾ ഉപയോഗിച്ച് തന്നെ അഭിസംബോധന ചെയ്യരുതെന്ന് അഭിഭാഷകരോട് ജസ്റ്റിസ് എസ്. മുരളീധർ. തിങ്കളാഴ്ച പഞ്ചാബ് -ഹരിയാന ഹൈകോടതി ബാർ കൗൺസിൽ അംഗങ്ങൾക്ക് നൽകിയ കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഡൽഹി കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുക്കാത്തതിന് മുരളീധർ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി ഹൈകോടതിയിൽനിന്ന് പഞ്ചാബ് -ഹരിയാന ഹൈകോടതിയിലേക്ക് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്. ഫെബ്രുവരി 26ന് അർധരാത്രി കേന്ദ്രസർക്കാർ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.