ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ ജയിക്കുമെന്ന പ്രവചിച്ച് എയറിലായ ഐ.ഐ.ടി ബാബയുടെ പ്രതികരണം പുറത്ത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ വമ്പൻ ജയം നേടിയതിന് പിന്നാലെ ഇപ്പോഴെന്താണ് പറയാനുള്ളതെന്ന് ആരാധകർ ബാബയോട് ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രവചനങ്ങളിൽ വിശ്വസിക്കരുതെന്നും ബുദ്ധി ഉപയോഗിക്കുവെന്നായിരുന്നു ബാബയുടെ മറുപടി.
ബാബയുടെ മറുപടി എത്തിയതോടെ ഇക്കാര്യത്തിൽ എക്സിലും പ്രതികരണങ്ങളും നിറയുകയാണ്. ഇത്തരം പ്രവചനങ്ങൾ കേട്ട് സമയം പാഴാക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കുവെന്നായിരുന്നു ഒരു എക്സ് യൂസറുടെ പ്രതികരണം. ഇപ്പോഴും മാധ്യമവാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിന് വേണ്ടിയാണ് ബാബ ഇത്തരം പ്രവചനങ്ങൾ നടത്തുന്നതെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.
അഭയ് സിങ് എന്നയാളാണ് മഹാകുംഭമേളക്കെത്തി 'ഐ.ഐ.ടി ബാബ' എന്ന പേരിൽ വൈറലായത്. ബോംബെ ഐ.ഐ.ടിയിലെ മുന്‍ വിദ്യാർഥിയാണ് താനെന്നും കാനഡയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ആത്മീയതയിലേക്കെത്തുന്നതെന്നും അഭയ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് '
ഇന്ത്യ ഇത്തവണ തോൽക്കുമെന്നായിരുന്നു മത്സരത്തിന് മുമ്പ് 'ഐ.ഐ.ടി ബാബ'യുടെ പ്രവചനം. 'ഞാൻ നിങ്ങളോട് മുൻകൂട്ടി പറയാം. ഇത്തവണ ഇന്ത്യ ജയിക്കില്ല. വിരാട് കോഹ്ലിയായാലും മറ്റാരാണെങ്കിലും അവരോട് പറയൂ, ഇന്നത്തെ മത്സരം ജയിച്ചുകാണിക്കാൻ. അവർക്ക് ജയിക്കാൻ കഴിയില്ല. ഇന്ത്യയുടെ തോൽവി തടയാൻ ആർക്കും കഴിയില്ല' എന്നായിരുന്നു 'ഐ.ഐ.ടി ബാബ' പ്രവചിച്ചത്. ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു സംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.