ഗാർഹിക പീഡന സംരക്ഷണ നിയമം: പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോടതികളിൽ 4.71 ലക്ഷത്തിലധികം ഗാർഹിക പീഡനക്കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്നും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി.

ഇതുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പാകെ ലഭിച്ച ചിത്രം പരിതാപകരമാണ്. ഓരോ ജില്ലയിലും 500-600 കേസുകൾ കൈകാര്യം ചെയ്യുന്നതിനാൽ ഒരു ജില്ലക്ക് ഒരു പ്രൊട്ടക്ഷൻ ഓഫിസർ എന്നത് തീർത്തും അപര്യാപ്തമാണെന്ന് ജസ്റ്റിസുമാരായ എസ്.ആർ. ഭട്ടിന്റെയും ദിപാങ്കർ ദത്തയുമടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമനം നടപ്പാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. യോഗത്തിൽ ധനകാര്യ, ആഭ്യന്തര, സാമൂഹിക നീതി മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരെയും ദേശീയ വനിത കമീഷൻ, ലീഗൽ സർവിസ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കണം. ആദ്യ യോഗം മൂന്നാഴ്ചക്കകം വിളിക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Domestic Violence Protection Act: Supreme Court to call a meeting of principal secretaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.