മുംബൈയിൽ ഡോക്ടർ പാലത്തിൽനിന്ന് കടലിൽ ചാടി മരിച്ചനിലയിൽ

മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിലെ യുവ ഡോക്ടറെ അടൽ സേതു പാലത്തിൽ നിന്ന് തഴേക്ക് ചാടി മരിച്ചനിലയിൽ കണ്ടെത്തി. 32 കാരനായ ഓംകാർ കവിതകെ ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് പാലത്തിന് താഴെ കടലിൽ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

രാത്രിയിൽ ഒരു ബൈക്ക് യാത്രികനാണ് ഒരാൾ ബൈക്കിൽനിന്ന് കടലിലേക്ക് ചാടിയതായി അടൽസേതു കൺട്രോൾ റൂമിൽ അറിയിച്ചത്. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡോക്ടറുടെ ഹോണ്ട അമേസ് കാറും ഐഫോണും കണ്ടെത്തിയിട്ടുണ്ട്. നവി മുംബൈയിൽ അമ്മക്കൊപ്പം താമസിക്കുകയായിരുന്നു ഡോക്ടർ.

Tags:    
News Summary - Doctor jumps to death from bridge into sea in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.